നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സഹപ്രവർത്തകയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശുചിമുറിയിൽ ക്യാമറ വെച്ചു; ദുബായിൽ യുവാവിന് തടവുശിക്ഷ

  സഹപ്രവർത്തകയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശുചിമുറിയിൽ ക്യാമറ വെച്ചു; ദുബായിൽ യുവാവിന് തടവുശിക്ഷ

  വൈകുന്നേരം ഏഴു മണിയോടെ ശുചിമുറിയിൽ പോയപ്പോഴാണ് ക്യാമറ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടത്. മോപ്പിനിടയിൽ സ്ഥാപിച്ചിരിക്കുന്നത് ക്യാമറയാണെന്ന് പിന്നീടാണ് യുവതിക്കു മനസിലായത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ദുബായ്: ഒപ്പം ജോലി ചെയ്യുന്ന യുവതിയുടെ നഗ്നദൃശ്യം ചിത്രീകരിക്കാൻ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച യുവാവിന് ദുബായിൽ ആറു മാസം തടവുശിക്ഷ. 33കാരനെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയതോടെയാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ കൂടാതെ നാടുകത്താനും ഉത്തരവിൽ പറയുന്നു.

   നെയ്ഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാർച്ച് എട്ടിനാണ് സംഭവം. വൈകുന്നേരം ഏഴു മണിയോടെ ശുചിമുറിയിൽ പോയപ്പോഴാണ് ക്യാമറ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടത്. മോപ്പിനിടയിൽ സ്ഥാപിച്ചിരിക്കുന്നത് ക്യാമറയാണെന്ന് പിന്നീടാണ് യുവതിക്കു മനസിലായത്. ഇതോടെ 27കാരിയായ ഫിലിപ്പീൻ സ്വദേശിനിയായ യുവതി നെയ്ഫ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരിയുടെ സഹപ്രവർത്തകൻ പിടിയിലായത്.

   "ആദ്യം കണ്ടപ്പോൾ ക്യാമറയാണെന്ന് മനസിലായില്ല. ശുചിമുറിയിലെ മോപ്പിന് ഇടയിലാണ് അത് സ്ഥാപിച്ചിരുന്നത്. മോപ്പ് എടുക്കുമ്പോൾ ഇത് താഴെ വീഴുകയായിരുന്നു. അതു പരിശോധിച്ചപ്പോഴാണ് അതിൽനിന്ന് ഒരു മെമ്മറി കാർഡ് ലഭിച്ചത്. ഇത് ഒപ്പമുള്ള മറ്റൊരു സഹപ്രവർത്തകയെ കാണിച്ചപ്പോഴാണ് ക്യാമറയാണെന്ന് വ്യക്തമായത്"- പരാതിക്കാരി പറഞ്ഞു.

   ആ ദിവസം ശുചിമുറിയുടെ ഭാഗത്തേക്കു പോയ ആളെ സിസിടിവി ക്യാമറയുടെ സഹായത്തോടെ കണ്ടെത്തി. അടുത്ത ദിവസംതന്നെ നെയ്ഫ് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകുകയായിരുന്നു. പിന്നീട് അന്വേഷണസംഘം മെമ്മറി കാർഡ് പരിശോധിച്ചു. അതിൽനിന്ന് 17 ഫുട്ടേജുകൾ കണ്ടെത്തി. എല്ലാം വനിതാ ജീവനക്കാർ ശുചിമുറി ഉപയോഗിക്കുന്ന ചിത്രങ്ങളായിരുന്നു.
   You may also like:ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല [NEWS]കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ [NEWS] രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]
   പോലീസ് ചോദ്യം ചെയ്യലിലും പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിലും പ്രതി കുറ്റം സമ്മതിച്ചു. ഇതോടെയാണ് വിശദമായ വാദത്തിനൊടുവിൽ പ്രതിക്ക് ആറുമാസത്തെ തടവുശിക്ഷ നൽകിയത്. ഈ വിധിന്യായത്തിൽ 15 ദിവസത്തിനുള്ളിൽ പ്രതിക്ക് അപ്പീൽ നൽകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}