ഭാര്യയുടെ മൂക്ക് ഇടിച്ചു തകർത്തു; യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ

ഭാര്യ തനിക്കെതിരെ ചാര പ്രവർത്തനം നടത്തുവെന്ന് സംശയിച്ചായിരുന്നു ആക്രമണം.

News18 Malayalam | news18-malayalam
Updated: February 20, 2020, 10:48 PM IST
ഭാര്യയുടെ മൂക്ക് ഇടിച്ചു തകർത്തു; യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ
jail
  • Share this:
ദുബായ്: ഭാര്യയുടെ മൂക്ക് ഇടിച്ചു തകർത്ത യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ വിധിച്ച് ദുബായ് കോടതി. വ്യാഴാഴ്ചയാണ് ശിക്ഷ വിധിച്ചത്. ഭാര്യ തനിക്കെതിരെ ചാര പ്രവർത്തനം നടത്തുവെന്ന് സംശയിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം ഉണ്ടായത്.

also read:മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ കടിച്ച അമ്മയും അറസ്റ്റിൽ

ബർഷയിലെ ഹോട്ടലിൽ ഇയാൾക്കും രണ്ട് മക്കൾക്കുമൊപ്പം താമസിക്കുന്നതിനിടെയാണ് ഇയാൾ ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി. എല്ലാം പെട്ടെന്നായിരുന്നു. ഭ്രാന്തമായി പെരുമാറിയ അയാൾ എന്നെ മൂക്കിലിടിച്ചു. ശ്വാസം മുട്ടിക്കുകയും ചെയ്തു- യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നു പിടികൂടി വാതിൽ അടച്ചതായും പരാതിയിലുണ്ട്. ഹോട്ടൽ ജീവനക്കാരും പൊലീസും എത്തിയാണ് യുവതിയെ രക്ഷിച്ചത്. കുറ്റം ഇയാൾ സമ്മതിച്ചു. യുവതിയുടെ മൂക്കിന് ഗുരുതര പരുക്കുണ്ട്.

ശാരീരിക പീഡനത്തിനും ഹോട്ടലിലെ വസ്തുവകകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 97904 രൂപ ഇയാൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്.
First published: February 20, 2020, 10:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading