നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ദുബായ്-മസ്ക്കറ്റ് ബസ് സർവീസിന് കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ സ്റ്റോപ്പ്

  ദുബായ്-മസ്ക്കറ്റ് ബസ് സർവീസിന് കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ സ്റ്റോപ്പ്

  അബു ഹെയ്ൽ ബസ് സ്റ്റേഷനിൽനിന്ന് രാവിലെ 7.30നും വൈകിട്ട് നാല് മണിക്കും രാത്രി 11.30നുമാണ് സർവ്വീസ്

  ദുബായ്-മസ്ക്കറ്റ് ബസ്

  ദുബായ്-മസ്ക്കറ്റ് ബസ്

  • News18
  • Last Updated :
  • Share this:
   ദുബായ്: മസ്ക്കറ്റിലേക്കുള്ള ബസ് സർവ്വീസിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. അബു ഹെയ്ൽ ബസ് സ്റ്റേഷൻ, എയർപോർട്ട് ടെർമിനൽ, റഷീദിയ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. റൂട്ട് നമ്പർ 201 മസ്ക്കറ്റ് ബസ് ദിവസവും മൂന്നു സർവീസുകളാണ് ദുബായിൽനിന്ന് നടത്തുന്നത്. അബു ഹെയ്ൽ ബസ് സ്റ്റേഷനിൽനിന്ന് രാവിലെ 7.30നും വൈകിട്ട് നാല് മണിക്കും രാത്രി 11.30നുമാണ് സർവ്വീസ്. അബു ഹെയ്ൽ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന സർവ്വീസ് 15 മിനുട്ടുകളുടെ വ്യത്യാസത്തിൽ എയർപോർട്ട് ടെർമിനൽ രണ്ടിലും റഷീദിയ ബസ് സ്റ്റേഷനിലും എത്തും. ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ഒമാനിലെ നാഷണൽ ട്രാൻസ്പോർട്ട് കമ്പനിയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്.

   വാട്സാപ്പ് മെസേജിലൂടെ ജീവനക്കാരനെ അപമാനിച്ചു; UAE പ്രവാസിയെ നാടുകടത്തും

   ദുബായ്-മസ്ക്കറ്റ് ബസ് സർവ്വീസ്- പുതിയ സ്റ്റോപ്പും സമയക്രമവും

   അബു ഹെയ്ൽ ബസ് സ്റ്റേഷൻ (7.30am; 3.30pm; 11pm)

   എയർപോർട്ട് ടെർമിനൽ 2 (7.45am; 3.45pm; 11.15pm)

   റഷീദിയ ബസ് സ്റ്റേഷൻ (8am; 4pm; 11.30pm)

   കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ ദുബായ്-മസ്ക്കറ്റ് ബസ് സർവ്വീസ് ട്രിപ്പുകളുടെ എണ്ണം കൂട്ടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അമ്പത് പേർക്ക് കയറാവുന്ന ബസിൽ അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളും സൌജന്യ വൈ-ഫൈ കണക്ഷനും ലഭ്യമാണ്. 50 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകുന്ന ആഡംബര ബസുകളാണ് സർവ്വീസിന് ഉപയോഗിക്കുന്നത്. ദുബായിൽനിന്ന് മസ്ക്കറ്റിലേക്ക് ആറ് മണിക്കൂറാണ് യാത്രാസമയം. ഒരുവശത്തേക്ക് 55 ദിർഹവും ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 90 ദിർഹവുമാണ് നിരക്ക്. മസ്ക്കറ്റിൽ എയർപോർട്ട് ഉൾപ്പടെ 11 സ്റ്റോപ്പുകളാണ് ബസിനുള്ളത്. നിരവധി സ്വകാര്യ കമ്പനികളും ദുബായ്-മസ്ക്കറ്റ് റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്.
   First published:
   )}