HOME » NEWS » Gulf »

നിരന്തരം പാമ്പുകളെ കാണുന്നു; ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ്

നവംബർ രണ്ടിനും ഇതേ വീടിന് പുറത്ത് പാമ്പിനെ കണ്ടത് കൂടുതൽ പരിഭ്രാന്തിയുണ്ടാക്കി. കുട്ടികൾ കളിക്കുന്നതിന് തൊട്ടടുത്തായാണ് പാമ്പ് വന്നത്...

News18 Malayalam | news18-malayalam
Updated: November 6, 2019, 5:05 PM IST
നിരന്തരം പാമ്പുകളെ കാണുന്നു; ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: ജനവാസകേന്ദ്രങ്ങളിൽ തുടർച്ചയായി പാമ്പുകൾ എത്തുന്നതിൽ മുന്നറിയിപ്പുമായി അധികൃതർ. ദുബായിലെ ജുമൈറ പാർക്ക് നിവാസികൾക്കാണ് പാമ്പുകളുടെ കാര്യത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ നാലുവർഷമായി ജുമൈറ പാർക്കിൽ താമസിക്കുന്ന സ്കോട്ടിഷ് സ്വദേശി ഷോണ സ്ലാട്ടറാണ് വീടിന് പുറത്തായി ആദ്യം പാമ്പിനെ കണ്ടത്. ഇക്കവിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. അണലി വിഭാഗത്തിലുള്ള പാമ്പിനെ പിന്നീട് വീട്ടുജോലിക്കാരൻ കൊന്നു. നവംബർ രണ്ടിനും ഇതേ വീടിന് പുറത്ത് പാമ്പിനെ കണ്ടത് കൂടുതൽ പരിഭ്രാന്തിയുണ്ടാക്കി. കുട്ടികൾ കളിക്കുന്നതിന് തൊട്ടടുത്തായാണ് പാമ്പ് വന്നത്. ഇതിനിടെ ജുമൈറ പാർക്ക് നിവാസിയായ ഹന സവായയും സ്വന്തം വീടിന് പുറത്തുവെച്ച് പാമ്പിനെ കണ്ടിരുന്നു. തുടർച്ചയായി വിഷപാമ്പുകളെ കാണുന്നതിൽ ജനങ്ങൾ ഭീതിയിലാണ്.

ആത്മഹത്യ ഭീഷണി മുഴക്കി ആയുധധാരി; മുൾമുനയിൽ കുവൈത്ത് വിമാനത്താവളം

അതേസമയം പാമ്പിനെ അകറ്റാൻ വ്യക്തമായ മാർഗനിർദേശങ്ങളാണ് ദുബായ് മുൻസിപ്പാലിറ്റി അധികൃതർ നൽകുന്നത്. പാമ്പിനെ കണ്ടാൽ ഉടൻ വിവരം മുൻസിപാലിറ്റിയെ അറിയിക്കണമെന്നാണ് നിർദേശം. മുൻസിപാലിറ്റിയിൽനിന്ന് നൽകുന്ന സ്പ്രേ വീടിനും ചുറ്റും ഗാർഡനിലും തളിക്കാനും നിർദേശമുണ്ട്. ദുബായിൽ പാമ്പുകളെ കൂടുതലായി കാണപ്പെടുന്ന സമയമാണിതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ പറയുന്നത്.
First published: November 6, 2019, 5:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories