• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഇന്ത്യൻ ഫുട്ബോൾ ആരാധകരെ പക്ഷിക്കൂട്ടിലടച്ചയാളെ യു.എ.ഇ. ജയിലിലടച്ചു

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ പക്ഷിക്കൂട്ടിലടച്ചയാളെ യു.എ.ഇ. ജയിലിലടച്ചു

  • Last Updated :
  • Share this:
    ദുബായ്: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതിന് ഇന്ത്യക്കാരെ പക്ഷിക്കൂട്ടിൽ അടച്ച സ്വദേശി പിടിയിലായി. അറ്റോർണി ജനറലിന്‍റെ നിർദേശപ്രകാരം ദുബായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പ്രോസിക്യൂട്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതായും അറ്റോർണി ജനറൽ അറിയിച്ചു.



    കഴിഞ്ഞ ദിവസം ഇന്ത്യ-യുഎഇ മത്സരത്തിന് ശേഷമാണ് ഇന്ത്യൻ ആരാധകരെ യുഎഇക്കാരനായ യജമാനൻ പക്ഷിക്കൂട്ടിൽ അടച്ച വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. തൊഴിലാളികളോട് നിങ്ങൾ ആരെ പിന്തുണയ്ക്കുമെന്ന് അറബി ചോദിക്കുന്നു. ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതോടെയാണ് ആരാധകരെ പക്ഷിക്കൂട്ടിൽ അടയ്ക്കുന്നത്. പിന്നീട് ആരെ പിന്തുണയ്ക്കുമെന്ന് തുടരെ ഇയാൾ തൊഴിലാളികളോട് ചോദിക്കുന്നുണ്ട്. ഒടുവിൽ യുഎഇയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതോടെയാണ് ഇയാൾ ബന്ദിയാക്കിയവരെ തുറന്നുവിട്ടത്.

    ഫുട്ബോൾ മാച്ച് കാണാതിരിക്കാൻ ഇന്ത്യൻ ആരാധകരെ പക്ഷിക്കൂട്ടിൽ അടച്ചു

    മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് യുഎഇയോട് തോറ്റിരുന്നു.
    First published: