ടി. സിദ്ദിഖിനെതിരായ വീഡിയോ; ഭാര്യയുടെ പരാതിയിൽ ദുബായ് പൊലീസ് കേസെടുത്തു
സിദ്ധിഖിന്റെ ഭാര്യ പെരുത്തിയോട്ടുവളപ്പിൽ ഷറഫുനീസ നൽകിയ പരാതിയിലാണ് കേസെടുത്തത്.
news18-malayalam
Updated: September 25, 2019, 3:48 PM IST

T Siddique
- News18 Malayalam
- Last Updated: September 25, 2019, 3:48 PM IST
ദുബായ് : കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ച സംഭവത്തിൽ ദുബായ് പൊലീസ് കേസെടുത്തു. സിദ്ധിഖിന്റെ ഭാര്യ പെരുത്തിയോട്ടുവളപ്പിൽ ഷറഫുനീസ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. ദുബായില്‍ വിവിധ പൊതു പരിപാടികള്‍ക്കെത്തിയ സിദ്ദിഖ് യു.എ.ഇയിലെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പെ ഡെസര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളായ യു.എ.ഇയിലെ ചിലർ വ്യക്തിഹത്യ നടത്തിയെന്നും പരാതിയിൽ പറയുന്നു. വീഡിയോ പ്രചരിപ്പിച്ച യു.എ.ഇയിലെ ചില സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരവും ഷറഫുനീസ നല്കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി സിദ്ദിഖ് കേരളത്തിലാണെങ്കിലും ഭാര്യ കേസ് സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി ദുബായില്‍ തുടരുകയാണ്.
Also Read ഇസാം അൽ ഹുസ്സൈൻ എന്നയാളെ അറിയാമോ? സുഹൃത്തിന്റെ മകൾ ചോദിക്കുന്നു
തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. ദുബായില്‍ വിവിധ പൊതു പരിപാടികള്‍ക്കെത്തിയ സിദ്ദിഖ് യു.എ.ഇയിലെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പെ ഡെസര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളായ യു.എ.ഇയിലെ ചിലർ വ്യക്തിഹത്യ നടത്തിയെന്നും പരാതിയിൽ പറയുന്നു.
Also Read ഇസാം അൽ ഹുസ്സൈൻ എന്നയാളെ അറിയാമോ? സുഹൃത്തിന്റെ മകൾ ചോദിക്കുന്നു