ക്രിമിനലുകളെ പിടികൂടാൻ ഹൈടെക്ക് സൂപ്പർകാറുമായി ദുബായ് പൊലീസ്

news18india
Updated: January 7, 2019, 1:35 PM IST
ക്രിമിനലുകളെ പിടികൂടാൻ ഹൈടെക്ക് സൂപ്പർകാറുമായി ദുബായ് പൊലീസ്
  • Share this:
ദുബായ്: ക്രിമിനലുകളെ പിടികൂടുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ദുബായ് പോലീസ് ഹൈടെക്ക് സൂപ്പര്‍ കാറുകൾ നിരത്തിലിറക്കി. ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫെയ്സ് ഡിറ്റക്ഷന്‍ വഴി ക്രിമിനലുകളെ കണ്ടെത്തുന്നതിന് പുതിയ കാർ സഹായിക്കുമെന്നാണ് ദുബായ് പൊലീസിന്റെ വിലയിരുത്തൽ.

ലോകത്തെ ഏറ്റവും അത്യാധുനികമായ സാങ്കേതിക സൗകര്യമുള്ള ഈ പോലീസ് വാഹനത്തിന് ജിയത് എന്നാണ് പേര് നൽകിയിരിക്കുന്നത്. കാറിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു കൊണ്ട് ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം തരംഗമായി.

യുഎഇയിൽ ക​ന​ത്ത മ​ഴ: സ്കൂളുകള്‍ക്ക് അവധി

റോഡുകളിലൂടെയും വാഹനത്തിന് അരികിലൂടെയും നടന്ന് നീങ്ങുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും കാറിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രിമിനലുകളെ ഞൊടിയിടയില്‍ തിരിച്ചറിയുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഗതാഗത നിയമ ലംഘനങ്ങളില്‍ ഏര്‍പെട്ട വാഹനങ്ങളെ തിരക്കിനിടയിലും വേര്‍തിരിച്ചറിയാനുള്ള സംവിധാനവും വാഹനത്തിലുണ്ട്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ദുബായ് പോലീസ് കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള സംവിധാനം കാറിലുണ്ട്.

ജിയത്തിന്റെ ഏറ്റവും പുതിയ മോഡലിലുള്ള വാഹനമാണ് ദുബായ് പോലീസ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ദുബായില്‍ നടന്ന ജൈറ്റക്‌സ് പ്രദര്‍ശനങ്ങളില്‍ ജിയത് പ്രദര്‍ശിപ്പിച്ചിരുന്നു.


First published: November 27, 2018, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading