COVID 19| ഓൺലൈൻ വഴി ഭക്ഷണം വാങ്ങുന്നവർ ശ്രദ്ധിക്കുക; ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

ദുബായ് പൊലീസിന്റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ നൽകിയത്

News18 Malayalam | news18india
Updated: April 18, 2020, 10:53 AM IST
COVID 19| ഓൺലൈൻ വഴി ഭക്ഷണം വാങ്ങുന്നവർ ശ്രദ്ധിക്കുക; ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്
dubai police alert
  • Share this:
ദു​ബായ്:​ ഓണ്‍​ലൈ​ന്‍ വ​ഴി​ ഭ​ക്ഷ്യ വ​സ്​​തു​ക്ക​ൾ വാങ്ങുന്നവർ മു​ന്‍​ക​രു​​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന മുന്നറിയിപ്പുമായി ദുബായ് പൊ​ലീ​സ്. ദുബായ് പൊലീസിന്റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്​​റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബായിൽ ഭക്ഷ്യസാധനങ്ങൾക്കുള്ള ഓണ്‍​ലൈ​ന്‍ ഡെ​ലി​വ​റിക്ക് അനുമതി നൽകിയിട്ടുണ്ട്. ജ​ന​ങ്ങ​ള്‍ പുറത്ത് കൂ​ട്ടം​കൂ​ടു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​നും ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ച​തു​മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​മാ​ണ്​​ അ​നു​മ​തി ന​ല്‍​കി​യ​ത്. ഭക്ഷണ സാധനങ്ങൾക്ക് പുറമേ ​പ്ര​മു​ഖ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളും താ​മ​സ സ്​​ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്നു​ണ്ട്. ദുബായിലെ കൂ​ടു​ത​ല്‍ പേ​ര്‍ ഈ സേവനങ്ങളെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ലാ​ണ്​ പൊ​ലീ​സ്​ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. പൊ​ലീ​സി​​ന്റെ ഇ​ന്‍​സ്​​റ്റ​ഗ്രാം പേ​ജി​ലാണ് മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ നൽകിയിരിക്കുന്നത്.

You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]പ്രവാസികൾ നാട്ടിലെത്താൻ വൈകും; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]
-ഡെ​ലി​വെ​റി ബോ​യി​യു​മാ​യി നേ​രി​ട്ട്​ ഇ​ട​പ​ഴ​കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. വീ​ട്ടി​ലെ​ത്തു​ന്ന വ​സ്​​തു​ക്ക​ള്‍ ഡോ​റി​ന്​ മു​ന്നി​ല്‍ വെ​ച്ച ശേ​ഷം തി​രി​ച്ചു​പോ​കാ​ന്‍ അ​വ​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​ക​ണം
-ഭ​ക്ഷ​ണം കി​ട്ടി​യ ഉ​ട​ന്‍ ക​ഴി​ക്ക​രു​ത്. വീ​ട്ടി​ലെ പാ​ത്ര​ത്തി​ലേ​ക്ക്​ മാ​റ്റി​യ ശേ​ഷം ചൂ​ടാ​ക്കാ​ന്‍ പ​റ്റു​ന്ന​താ​ണെ​ങ്കി​ല്‍ ചൂ​ടാ​ക്കി വേ​ണം ക​ഴി​ക്കാ​ന്‍
-ഭ​ക്ഷ്യ വ​സ്​​തു​ക്ക​ള്‍ വെ​ള്ള​ത്തി​ലി​ടാ​ന്‍ ക​ഴി​യു​ന്ന​താ​ണെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ വെ​ള്ള​ത്തി​ലി​ട്ട്​ ശു​ദ്ധി​യാ​ക്ക​ണം
-ഭ​ക്ഷ​ണം കൊ​ണ്ട്​ വ​ന്ന ക​ണ്ട​യി​ന​റു​ക​ളും ക​വ​റു​ക​ളും ഉ​ട​ന്‍ ഒ​ഴി​വാ​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണം ഫ്രി​ഡ്​​ജി​ലോ വീ​ട്ടി​നു​ള്ളി​ലോ കൂ​ടു​ത​ല്‍ ദി​വ​സ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം
-അ​ടു​ക്ക​ള​യി​ലെ വൃ​ത്തി​യു​ള്ള പാ​ത്ര​ത്തി​ലേ​ക്ക്​ ഭ​ക്ഷ​ണം മാ​റ്റ​ണം
-ഓ​ണ്‍​ലൈ​ന്‍ വ​ഴി ല​ഭി​ച്ച സാ​ധ​ന​ങ്ങ​ള്‍ സ്​​പ​ര്‍​ശി​ച്ച​വ​ര്‍ 20 സെ​ക്ക​​ന്‍​ഡെ​ങ്കി​ലും കൈ ​ക​ഴു​ക​ണം.


First published: April 18, 2020, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading