News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 20, 2019, 7:28 PM IST
rape
ദുബായ്: എട്ട് വർഷം മുമ്പ് നടന്ന ബലാത്സംഗ കേസിലെ പ്രതിയെ പൊലീസ് കണ്ടെത്തിയതോടെ മറനീക്കാതെ നിന്ന ദുരൂഹതകൾക്ക് അവസാനമായി. റെഫാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലാണ് ഡിഎൻഎ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തിയത്.
അറബ് വംശജയായ യുവതിയെ ഒരാൾ ബലാത്സംഗം ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു. ഉപദ്രവിച്ചയാളെ കുറിച്ച് യാതൊരു വിവരവും യുവതിക്ക് അറിയില്ലായിരുന്നു. പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് പൊലീസിന് ഒരു തുമ്പു ലഭിച്ചില്ലായിരുന്നു. തെളിവുകളില്ലാത്തതിനാൽ അന്വേഷണം ഏറെക്കുറെ നിലച്ചിരുന്നു.
സംഭവസ്ഥലത്തുനിന്ന് പ്രതിയുടെ ശരീരത്തിൽനിന്നുള്ള സ്രവം ശേഖരിച്ചു ഫോറൻസിക് പരിശോധന നടത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. നിരവധിയാളുകളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയെങ്കിലും പ്രതിയെക്കുറിച്ചു ഒരു വിവരവും ലഭിച്ചില്ല. എന്നാൽ അടുത്തിടെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട പിടിയിലായ ആളുടെ ഡിഎൻഎയുമായി ഏകദേശം സാമ്യം കണ്ടതോടെയാണ് പ്രതിയിലേക്ക് പൊലീസിന് എത്താനായത്. ഇയാളുടെ സഹോദരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം ഡിഎൻഎ പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ സംഘത്തിന് സോഷ്യൽ മീഡിയയിലും മറ്റും അഭിനന്ദന പ്രവാഹമാണ്. അതേസമയം പ്രതി ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന് ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ അഫയേഴ്സിലെ അസിസ്റ്റന്റ് കമാൻഡന്റ് ഇൻ-ചീഫ് മേജർ ജനറൽ ഖാലിൽ ഇബ്രാഹിം അൽ മൻസൂറി വ്യക്തമാക്കി.
Published by:
Anuraj GR
First published:
December 20, 2019, 7:28 PM IST