മുൻഭാര്യ ഹയ രാജകുമാരിക്ക് എതിരെ ദുബായ് ഭരണാധികാരി യുകെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു
മുൻഭാര്യ ഹയ രാജകുമാരിക്ക് എതിരെ ദുബായ് ഭരണാധികാരി യുകെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു
ബ്രിട്ടീഷിലെ ചാൾസ് രാജകുമാരന്റെയും ഭാര്യ കാമിലയുടെയും വളരെ അടുത്ത സുഹൃത്ത് കൂടിയാണ് ഹയ രാജകുമാരി.
ഹയ ബിന്ത് അൽ-ഹുസൈൻ രാജകുമാരി, ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തും
Last Updated :
Share this:
ലണ്ടൻ: മുൻഭാര്യ ഹയ ബിന്ത് അൽ-ഹുസൈൻ രാജകുമാരിക്ക് എതിരെ നിയമയുദ്ധവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഭാര്യയ്ക്കെതിരെ അദ്ദേഹം നിയമയുദ്ധം ആരംഭിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. ജോർദാനിലെ ഹുസൈൻ രാജാവിന്റെ മകളായ ഹയ രാജകുമാരി ഭർത്താവിനെ ഉപേക്ഷിച്ച് ദുബായിൽ നിന്ന് ലണ്ടനിലേക്ക് പോയിരുന്നു.
നിരവധി അന്താരാഷ്ട്ര ബന്ധങ്ങളുള്ള വ്യക്തി കൂടിയാണ് ഹയ രാജകുമാരി. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഹയ രാജകുമാരി ലണ്ടനിലേക്ക് രക്ഷപ്പെട്ടതും. ബ്രിട്ടീഷിലെ ചാൾസ് രാജകുമാരന്റെയും ഭാര്യ കാമിലയുടെയും വളരെ അടുത്ത സുഹൃത്ത് കൂടിയാണ് ഹയ രാജകുമാരി.
ലണ്ടനിലെ ഹൈക്കോടതിയിലെ കുടുംബ കോടതി വിഭാഗത്തിലാണ് കേസ് കേൾക്കുന്നത്. അതേസമയം, റോയൽ കോർട് ഓഫ് ജസ്റ്റിസ് രണ്ടു പാർട്ടികളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഷെയ്ഖ് അൽ മക്തൂമിനു വേണ്ടി ലണ്ടനിലെ ഉയർന്ന നിയമ സംവിധാനങ്ങളിൽ ഒന്നായ ലേഡി ഹെലൻ വാർഡ് ഓഫ് സ്റ്റുവാർട്സ് ആണ് ഹാജരാകുക.
ജോർദ്ദാൻ രാജാവിന്റെ അർദ്ധസഹോദരിയായ ഹയ രാജകുമാരി ബ്രിട്ടീഷിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. രാഷ്ട്രതന്ത്രം, ഫിലോസഫി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഹയ രാജകുമാരി ബിരുദം പൂർത്തിയാക്കി. ഡിഡ്നിയിൽ 2000 ത്തിൽ നടന്ന ഒളിംപിക്സിൽ ജോർദാനെ പ്രതിനിധീകരിച്ച് ഹയ രാജകുമാരി പങ്കെടുത്തിരുന്നു.
ഷെയ്ഖ് അൽ മക്തൂമുമായുള്ള ബന്ധത്തിൽ ഹയ രാജകുമാരിക്ക് രണ്ട് മക്കളുണ്ട്. മകൾ ഹിസ് ഹൈനസ് ഷെയ്ഖ അൽ ജലിലയും മകൻ ഹിസ് ഹാനസ് ഷെയ്ഖ് സയിദും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.