നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ദുബായ് ഭരണാധികാരിയുടെ മുൻ ഭാര്യ ഹയ രാജകുമാരി ബ്രിട്ടീഷ് അംഗരക്ഷകനുമായി പ്രണയത്തിലായിരുന്നു; ഇക്കാര്യം രഹസ്യമാക്കിവെക്കാൻ നൽകിയത് 12 കോടി രൂപ

  ദുബായ് ഭരണാധികാരിയുടെ മുൻ ഭാര്യ ഹയ രാജകുമാരി ബ്രിട്ടീഷ് അംഗരക്ഷകനുമായി പ്രണയത്തിലായിരുന്നു; ഇക്കാര്യം രഹസ്യമാക്കിവെക്കാൻ നൽകിയത് 12 കോടി രൂപ

  ഷെയ്ഖ് മുഹമ്മദ് അൽ മക്തൂമിന്റെ ആറാമത്തെ ഭാര്യയായിരുന്നു ഹയ രാജകുമാരി. ബ്രിട്ടീഷ് അംഗരക്ഷകനായ റസൽ ഫ്ലവേഴ്സുമായാണ് രാജകുമാരി പ്രണയത്തിലായിരുന്നത്.

  haya

  haya

  • Share this:
   ദുബായ് ഭരണാധികാരിയും ശതകോടീശ്വരനുമായ ഷെയ്ഖ് മുഹമ്മദ് അൽമക്തൂമിന്റെ മുൻ ഭാര്യ ഹയ രാജകുമാരി ബ്രിട്ടീഷ് അംഗരക്ഷകനുമായി പ്രണയത്തിലായിരുന്നതായി പുതിയ വെളിപ്പെടുത്തൽ. രണ്ട് വർഷത്തോളം നീണ്ട പ്രണയബന്ധം രഹസ്യമാക്കിവയ്ക്കുന്നതിന് അംഗരക്ഷകന് 12കോടി രൂപ നൽകിയതായും വിവരങ്ങൾ പുറത്തു വരുന്നു. ഡെയ് ലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   ഇക്കാര്യം അറിയാവുന്ന ദുബായ് രാജകുടുംബത്തിലെ മറ്റ് മൂന്ന് അംഗരക്ഷകർക്കും ഹയ രാജകുമാരി 12 കോടി രൂപ വീതം നൽകിയതായി വിവരങ്ങളുണ്ട്. ഇക്കാര്യം പുറത്തുപറയാതിരിക്കാനാണ് ഇവർക്കും പണം നൽകിയത്. ഇതിനു പുറമെ 12 ലക്ഷം രൂപ വിലയുള്ള വാച്ച്, 49 ലക്ഷം രൂപ വിലയുള്ള തോക്ക് എന്നിവ കാമുകനായ അംഗരക്ഷകന് ഹയ നൽകിയിരുന്നതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

   ഷെയ്ഖ് മുഹമ്മദ് അൽ മക്തൂമിന്റെ ആറാമത്തെ ഭാര്യയായിരുന്നു ഹയ രാജകുമാരി. ബ്രിട്ടീഷ് അംഗരക്ഷകനായ റസൽ ഫ്ലവേഴ്സുമായാണ് രാജകുമാരി പ്രണയത്തിലായിരുന്നത്. നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളും രാജകുമാരി ഇയാൾക്ക് നൽകി.

   കൂടാതെ രാജകുമാരി പോകുന്നിടത്തെല്ലാം ഇയാളും പോകണമെന്ന് നിർബന്ധിച്ചു. ലണ്ടനിലെ ഹൈക്കോടതിയിൽ തന്റെ ഭർത്താവിനെതിരെ രാജകുമാരിയപടെ മക്കൾക്കു വേണ്ടിയുള്ള വാദം കേൾക്കുന്നതിനിടെയാണ് ഈ രഹസ്യവിവരം പുറത്തുവന്നത്.

   അഞ്ച് വർഷം പ്രിൻസ് ഓഫ് വെയിൽസ് റോയൽ റെജിമെന്റിൽ ഈ അംഗരക്ഷകൻ സേവനമനുഷ്ഠിച്ചു. 2016 ൽ രാജകുമാരിക്ക് വേണ്ടി മുഴുവൻ സമയവും ജോലി ചെയ്യാൻ തുടങ്ങിയ അദ്ദേഹം വിദേശയാത്രകളിലും രാജകുമാരിയെ അകമ്പടി സേവിച്ചിരുന്നു.

   പണവും സമ്മാനങ്ങളും നൽകി റസ്സൽ ഫ്ലവേഴ്‌സിനെ ഹയ രാജകുമാരി വശീകരിച്ചുവെന്ന് റസൽ ഫ്ലവേഴ്സിന്റെ മുൻ ഭാര്യ പറഞ്ഞതായി അവരുടെ സുഹൃത്തുക്കൾ ഡെയ് ലി മെയിലിനോട് പറഞ്ഞു. വിലയേറിയ സമ്മാനങ്ങൾ നൽകി, റസലിനെ രാജകുമാരി എപ്പോഴും ഒപ്പം നിർത്തിയിരുന്നതായും അവർ പറഞ്ഞു.   രാജകുമാരിയുമായുള്ള ബന്ധം അറിഞ്ഞതോടെ റസലിന്റെ ഭാര്യ നാലു വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചു. ഭർത്താവുമായി പിണങ്ങിയ രാജകുമാരി 2018 ൽ രണ്ട് മക്കളോടൊപ്പം ദുബായിലെ വീട്ടിൽ നിന്ന് ലണ്ടനിലേക്ക് പലയാനം ചെയ്തിരുന്നു. പതിനൊന്നും ഏഴും വയസുള്ള മക്കളുടെ കസ്റ്റഡി കോടതി രാജകുമാരിക്ക് നൽകി. ലണ്ടനിലെ കെൻസിംഗ്ടണിൽ 850 കോടി രൂപയുടെ വീട്ടിലാണ് രാജകുമാരിയും മക്കളും ഇപ്പോൾ താമസിക്കുന്നത്.
   Published by:Gowthamy GG
   First published: