നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഫീസ് അടച്ചില്ല: ദുബായിലെ സ്കൂളിൽ വിദ്യാർഥികളെ പൂട്ടിയിട്ടതായി ആരോപണം

  ഫീസ് അടച്ചില്ല: ദുബായിലെ സ്കൂളിൽ വിദ്യാർഥികളെ പൂട്ടിയിട്ടതായി ആരോപണം

  കുട്ടികളെ പൂട്ടിയിട്ടെന്ന ആരോപണം നിഷേധിച്ച സ്കൂൾ അധികൃതർ സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

  Dubai School

  Dubai School

  • News18
  • Last Updated :
  • Share this:
   ദുബായ്: ഫീസ് അടക്കാത്ത വിദ്യാർഥികളെ സ്കൂളിൽ പൂട്ടിയിട്ടതായി ആരോപണം. ദുബായിലെ ഒരു സ്കൂളിലാണ് സംഭവം. ഫീസടയ്ക്കാത്ത വിദ്യാര്‍ഥികളെയെല്ലാം ഒരുമിച്ച് വിളിച്ചു വരുത്തി സ്കൂളിലെ ജിമ്മിൽ പൂട്ടിയിട്ടെന്നാണ് ആരോപണം. മറ്റ് വിദ്യാർഥികൾ ഈ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

   Also Read-എഞ്ചിനിയറിംഗ് വിദ്യാർഥി പരീക്ഷ ഹാളിൽ കുഴഞ്ഞു വീണ് മരിച്ചു

   അൽ ഖുസൈസ് മേഖലയിലെ ഒരു സ്കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫീസടയ്ക്കാത്തതിനെ വിദ്യാർഥികളെ സ്കൂളിലെ ജിമ്മിൽ പൂട്ടിയിട്ടെന്നും വിവരമറിഞ്ഞ് പൊലീസ് പട്രോൾ സംഘം സ്കൂളിലെത്തിയെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ഗൾഫ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ സഹപാഠികളെ പൂട്ടിയിട്ടിരിക്കുന്നുവെന്ന് ആരോപിച്ച് സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റ് വിദ്യാർഥികൾ പകർത്തിയതായും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.

   എന്നാൽ കുട്ടികളെ പൂട്ടിയിട്ടെന്ന ആരോപണം നിഷേധിച്ച സ്കൂൾ അധികൃതർ സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.. സ്കൂളിൽ ഒരുകൂട്ടം വിദ്യാർഥികളും മാതാപിതാക്കളും ചേർന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചതാണ് പൊലീസ് ഇടപെടലിന് ഇടയാക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്.

   Also Read-AAP എംഎൽഎക്ക് നേരെ വധശ്രമം: ഒപ്പമുണ്ടായിരുന്ന പ്രവർത്തകൻ കൊല്ലപ്പെട്ടു

   എന്തായാലും സംഭവത്തിൽ ദുബായ് Knowledge and Human Development Authority (KHDA)അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   First published:
   )}