• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാളവും; ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ ഭാഷ

പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പങ്കുവെച്ചത്

News18 Malayalam
Updated: February 16, 2019, 6:38 PM IST
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാളവും; ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ ഭാഷ
news18
  • Share this:
ദുബായ്: ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബായ് പൊലീസിന്റെ തീരുമാനം. ഇതോടെ സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്‌കിലെ ആദ്യത്തെ ഇന്ത്യന്‍ ഭാഷയെന്ന ഖ്യാതിയാണ് മലയാളത്തിന് സ്വന്തമാകാന്‍ പോകുന്നത്. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പൊലീസ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലെത്. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിവരിച്ചതായിി പറഞ്ഞ മുഖ്യമന്ത്രി ഇവിടുത്തെ സേവനങ്ങള്‍ മാതൃകാപരമാണെന്നും കൂട്ടിച്ചേര്‍ത്തു.

Also Read:  തന്റെ കൊട്ടാരത്തില്‍ 100 ശതമാനം ജോലിക്കാരും മലയാളികള്‍: ദുബായ് ഭരണാധികാരി


'മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബായ് പൊലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്‍പ്പിക്കാനും സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ മുഖേന സാധിക്കും' മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.

Loading...

സ്റ്റേഷനിലെത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സാധിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ താമസക്കാര്‍ക്ക് പുറമെ രാജ്യത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും ഇവിടെ സംവിധാനമുണ്ടെന്നും പിണറായി പോസ്റ്റിലൂടെ പറഞ്ഞു.

ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ ഒബൈദ് അല്‍ മാരിയുടെ ക്ഷണപ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം.

First published: February 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...