News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 23, 2020, 11:03 PM IST
പ്രതീകാത്മക ചിത്രം
ദുബായ്: നാല് വയസുകാരനെ പിതാവിന്റെ മുന്നിൽ വച്ച് പീഡിപ്പിച്ച കേസിൽ 34 കാരൻ ദുബായിൽ വിചാരണ നേരിടുന്നു. വിസിറ്റ് വിസയിലെത്തിയ യുവാവാണ് കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ പീഡിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഒരു മാളിൽവെച്ച് യുവാവ് കുട്ടിയെ കൈയ്യിൽ പിടിച്ച് രണ്ടുതവണ ചുംബിച്ചതായി
ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കണ്ടെത്തി.
സംഭവം നടക്കുമ്പോൾ ആൺകുട്ടിയുടെ പിതാവായ ഫിലിപ്പീൻ സ്വദേശി സീപത്തുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി. "ഞാൻ മകനോടൊപ്പം ഔട്ട്ഡോർ ബെഞ്ചുകൾക്ക് സമീപം നിൽക്കുകയായിരുന്നു. രാത്രി 7.45 ഓടെ പ്രതി ഞങ്ങളുടെ അടുത്ത് വന്ന് എന്റെ മകൻ സുന്ദരനാണെന്ന് പറഞ്ഞു. അദ്ദേഹം അത് ആവർത്തിച്ചു. പെട്ടെന്ന് എന്റെ മകനെ പിടിച്ച് കൈകളാൽ ഉയർത്തി. "
പിതാവ് പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. "അയാൾ പെട്ടെന്ന് എന്റെ മകന്റെ ഷോർട്ട്സ് ഊരിയെടുത്ത് ഒരു കാരണവുമില്ലാതെ രണ്ടുതവണ ചുംബിച്ചു. എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹം പെട്ടെന്ന് സ്ഥലം വിടുകയായിരുന്നു," പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിനിടെ കുട്ടിയുടെ അച്ഛൻ വിവരിച്ചു.
You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]
അയാൾ സെക്യൂരിറ്റി ഗാർഡിനെ അറിയിക്കുകയും പ്രതിയെ പിടിക്കുകയും ചെയ്തു. പിന്നീട്
ബുർ ദുബായ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങൾ തെളിവായി പൊലീസ് ശേഖരിക്കുകയും ചെയ്തു. യുവാവ് കുട്ടിയെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളൽ വ്യക്താണ്. അന്വേഷണത്തിനിടെ, താൻ ആൺകുട്ടിയെ അനുചിതമായി ചുംബിച്ചുവെന്ന് പ്രതി സമ്മതിച്ചു. വിചാരണ ഒക്ടോബർ 21 ലേക്ക് മാറ്റി.
Published by:
Anuraj GR
First published:
September 23, 2020, 11:03 PM IST