Dubai Woman Fined| ഭർത്താവിന്റെ ഫോൺ നമ്പറും സ്വകാര്യ ചാറ്റും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു; ഭാര്യയ്ക്ക് 2000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി
Dubai Woman Fined| ഭർത്താവിന്റെ ഫോൺ നമ്പറും സ്വകാര്യ ചാറ്റും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു; ഭാര്യയ്ക്ക് 2000 ദിർഹം പിഴ വിധിച്ച് ദുബായ് കോടതി
ഫോണ്‍ നമ്പറും ഭാര്യയുമായുള്ള സ്വകാര്യ ചാറ്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Instagram
Last Updated :
Share this:
ദുബായ്: ഭര്‍ത്താവിന്റെ സ്വകാര്യത ലംഘിച്ചെന്ന (Violating Hausband's Privacy) പരാതിയില്‍ ഭാര്യയ്ക്ക് 2000 ദിര്‍ഹം (Dh2000) പിഴ (Fine) വിധിച്ച് ദുബായ് കോടതി (Dubai Court). ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും അദ്ദേഹത്തിന്റെ വീടിന്റെ ചിത്രവും അദ്ദേഹവുമായുള്ള ചില വാട്സാപ്പ് ചാറ്റുകളും സമൂഹ മാധ്യമങ്ങളിലൂടെ (Social media) പുറത്തുവിട്ടതിനാണ് നടപടി. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ് (Divorce Case) നടന്നുവരുന്നതിനിടെയാണ് നടപടി.
40 വയസുകാരിയായ സ്വദേശി വനിതയാണ് ശിക്ഷിക്കപ്പെട്ടതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വര്‍ഷം ജനുവരിയിലാണ് കേസിന് ആധാരമായ സംഭവം. തന്റെ ഫോണ്‍ നമ്പറും ഭാര്യയുമായുള്ള സ്വകാര്യ ചാറ്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തന്റെ സ്വകാര്യത ലംഘിക്കുന്ന നടപടികളാണ് ഭാര്യ ചെയ്തതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം കോടതിയില്‍ ഭാര്യ കുറ്റം നിഷേധിച്ചു. എന്നാല്‍ വാദത്തിനൊടുവില്‍ ഭാര്യ കുറ്റക്കാരി തന്നെയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ കുറച്ചുകൂടി കടുത്ത ആവശ്യപ്പെട്ട് വിധിക്കെതിരെ പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Englsi Summary: Dubai Misdemeanor Court fined a 40-year-old Arab woman Dh2000 after she was convicted of violating her husband's privacy by publishing his phone number and photos on Instagram. According to the police investigation, the woman published pictures of conversations between her and her husband and his phone on Instagram last January. As a result, the husband lodged a complaint at Bur Dubai police station and filed a lawsuit against her at Public Prosecution, which referred the case to the Misdemeanor Court.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.