News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 15, 2020, 3:58 PM IST
dubai
ദുബായ്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയായി മാറ്റുന്നു. 800 തീവ്ര പരിചരണ ബെഡുകള്‍ അടക്കം 3000 ബെഡുകളാണ് താത്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കുന്നു.
രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമായ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും.
You may also like:ലോകാരോഗ്യ സംഘടന ഉത്തരവാദിത്തം മറന്നു'; സാമ്പത്തിക സഹായം നിർത്തുന്നതായി ട്രംപ് [NEWS]കോഴിക്കോട് കോവിഡ് സ്ഥീരികരിച്ചത് വിദേശത്ത് നിന്നും നാട്ടിൽ എത്തി ഇരുപത്തിയെട്ടാം ദിവസം [NEWS]മേഘാലയയിൽ ആദ്യ കേസ് സ്ഥിരീകരിച്ച് 24 മണിക്കൂറിനകം രോഗി മരിച്ചു [NEWS]
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടു ഫീല്‍ഡ് ആശുപത്രികള്‍ ദുബായില്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ആഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിലവിൽ 4000- 5000 കിടക്കകൾ ദുബായിൽ ലഭ്യമാണെന്നും ഇതു പതിനായിരമായി ഉയർത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Published by:
Rajesh V
First published:
April 15, 2020, 3:58 PM IST