• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

പാകിസ്ഥാനിലും മലേഷ്യയിലും ഇന്തോനേഷ്യയിലും തായ്ലാന്റിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ

  • News18
  • Last Updated :
  • Share this:
    അബുദാബി: ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇവിടങ്ങളില്‍ തിങ്കളാഴ്ച വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായി. രാത്രിയോടെ വിവിധ മതകാര്യ വകുപ്പുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

    കേരളത്തില്‍ ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍. കേരളത്തില്‍ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാതായതോടെ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കുകയും ബുധനാഴ്ച ശവ്വാല്‍ ഒന്നായിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു. നിര്‍ബന്ധിത ദാനമായ 'ഫിത്തര്‍ സക്കാത്ത് ' നല്‍കിയും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിയുമൊക്കെയാണ് റംസാന്റെ അവസാന ദിനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ആചരിച്ചത്. പള്ളികളിലും പൊതുഇടങ്ങളിലും ചൊവ്വാഴ്ച പെരുന്നാള്‍ നമസ്‌കാരം നടക്കും. പാകിസ്ഥാനിലും മലേഷ്യയിലും ഇന്തോനേഷ്യയിലും തായ്ലാന്റിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ.
    First published: