കുവൈറ്റിൽ പാർപ്പിട മേഖലയില്‍ തീപിടുത്തം: 8 കുട്ടികൾക്ക് ദാരുണാന്ത്യം

എട്ട് മാസത്തിനും 14 വയസിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളാണ് മരിച്ചതെന്നാണ് വിവരം.

News18 Malayalam | news18
Updated: March 8, 2020, 11:02 AM IST
കുവൈറ്റിൽ പാർപ്പിട മേഖലയില്‍ തീപിടുത്തം: 8 കുട്ടികൾക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 8, 2020, 11:02 AM IST
  • Share this:
കുവൈറ്റ്: സബാ അൽ അഹമ്മദ് പാർപ്പിട മേഖലയിലുണ്ടായ തീ പിടുത്തത്തിൽ എട്ട് കുട്ടികൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് മേഖലയിലെ സ്വദേശിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ വീടിനുള്ളിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഇവർ മരിക്കുകയായിരുന്നു. എട്ട് മാസത്തിനും 14 വയസിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളാണ് മരിച്ചതെന്നാണ് വിവരം.

അല്‍ കൂത്, അല്‍വഫ്ര അഗ്‌നിശമന സേനകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമ ഫലമായാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BEST PERFORMING STORIES:''എന്നെ കേൾക്കാത്തവർ എന്നെ ആഘോഷിക്കേണ്ട'; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് ലിസിപ്രിയ [NEWS]'കോളർ ട്യൂണിന് പകരം കൊറോണ സന്ദേശം: ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ [NEWS]എൻ.വിജയൻ പിള്ള: ഈ നിയമസഭാ കാലയളവിൽ മരിക്കുന്ന അഞ്ചാമത്തെ അംഗം [NEWS]
First published: March 8, 2020, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading