നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗദിയിലെ അബ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്; വിമാനത്തിന് കേടുപാടുകൾ

  സൗദിയിലെ അബ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്; വിമാനത്തിന് കേടുപാടുകൾ

  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണം കൂടിയാണിത്. ആദ്യത്തെ ആക്രമണത്തിൽ ആളപായമില്ല.

  drone

  drone

  • Share this:
   റിയാദ്; തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അബ വിമാനത്താവളം ലക്ഷ്യമാക്കി ചൊവ്വാഴ്ച നടത്തിയ ഡ്രോൺ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. ബോംബ് നിറച്ച ഡ്രോൺ, ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി ഒരു ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു, യമനിൽ ആഭ്യന്തരകലാപം നടക്കുന്നതിനിടെ സൗദി അറേബ്യയ്ക്കു നേരെയുള്ള ഏറ്റവും പുതിയ ആക്രമണം ആണിത്.

   ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അബ വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണം കൂടിയാണിത്. ആദ്യത്തെ ആക്രമണത്തിൽ ആളപായമില്ല.

   യെമനിൽ ഇറാൻ പിന്തുണയുള്ള ഷിയാ വിമതർക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം ആക്രമണത്തെക്കുറിച്ച് വിശദമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ സൈന്യം സ്ഫോടനാത്മകമായ ഡ്രോണിനെ "തടഞ്ഞു" എന്ന് മാത്രമാണ് അവർ പറഞ്ഞത്. ഡ്രോൺ ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

   2015 മുതൽ, സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യവുമായി പോരാടുന്ന യെമന്റെ ഹൂതി വിമതർ സൗദി അറേബ്യയ്ക്കുള്ളിലെ സൈനിക സ്ഥാപനങ്ങളും നിർണായക എണ്ണ ഇൻഫ്രാസ്ട്രക്ചറും അന്താരാഷ്ട്ര വിമാനത്താവളങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ട്.

   ട്രൗസറിട്ട് വാങ്ക് വിളിച്ചു; മുക്രിയെ പൊലീസ് അറസ്റ്റ് ചെയ്തു

   ട്രൗസറിട്ട് വാങ്ക് വിളിച്ചതിന് മുക്രിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് കുവൈത്തിലെ മതകാര്യങ്ങളുടെ ചുമതലയുള്ള ഔഖാഫ് മന്ത്രാലയം. കുവൈത്തിലെ അൽ റിഹാബ് പ്രദേശത്താണ് വിവാദപരമായ സംഭവം അരങ്ങേറിയത്. ഷോർട്ട്സ് ധരിച്ച് വാങ്ക് വിളിച്ച വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ ഹാജരാക്കിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   ഒരു സന്ദർശകനാണ് അൽ റിഹാബിലെ അബ്ദുല്ല ബിൻ ജാഫർ പള്ളിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇതേ തുടർന്ന് നിരവധി പേരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കുകയും ഇതേ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തതു. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു.

   മുഅദ്ദിൻ

   മുസ്ലിം പള്ളികളിൽ വാങ്ക് വിളിക്കുന്ന വ്യക്തിയെയാണ് മുക്രി അല്ലെങ്കിൽ മുഅദ്ദിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്ലാം മത വിശ്വാസമനുസരിച്ച് എല്ലാവരും ദിവസേന അഞ്ച് തവണ നിർബന്ധമായും നമസ്കരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ അഞ്ച് നമസ്കാരങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള സമയത്ത് പള്ളികളിൽ നിന്ന് അദാൻ അഥവാ വാങ്ക് വിളിക്കുന്നത് ഈ മുക്രിയായിരിക്കും.

   കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. ആദ്യമായി വെള്ളിയാഴ്ചകളിൽ നടത്താറുള്ള പ്രത്യേക നമസ്കാരമായ ജുമുഅ നിർത്തിവച്ച ഗൾഫ് രാജ്യങ്ങളിലൊന്നായിരുന്നു കുവൈത്ത്. കുവൈത്തിന് പിന്നാലെയാണ് സൗദിയും യു എ ഇയും ജുമുഅ താൽക്കാലികമായി നിർത്തിവക്കാൻ ഉത്തരവിട്ടത്. എന്നാൽ കഴിഞ്ഞ വർഷം ജൂണിൽ കുവൈത്തിലെ പള്ളികൾ ആരാധകൾക്കായി തുറന്നു കൊടുത്തിരുന്നു. മൂന്ന് മാസത്തോളമാണ് പള്ളി അടഞ്ഞ് കിടന്നത്.

   Also read- സൗദിയിൽ അടുത്ത ആഴ്ച്ച സ്കൂൾ തുറക്കും; വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഹാജരില്ല

   കോവിഡ് കാരണം പള്ളികൾ അടച്ചിട്ടിരുന്നെങ്കിലും ദിവസവും അഞ്ച് നേരം കൃത്യ സമയത്ത് വാങ്ക് കൊടുക്കാറുണ്ട്. ആളുകളെ നിസ്കാര സമയത്തെ കുറിച്ച് അറിയിക്കാൻ വേണ്ടിയാണിത്. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി പള്ളികൾ അടച്ചിട്ടിരുന്ന സമയത്ത് വാങ്കിന്റെ അവസാനം സ്വല്ലൂ ഫിൽ ബുയൂത് അഥവാ നിങ്ങൾ വീട്ടിൽ നിന്ന് തന്നെ നമസ്കരിക്കൂ എന്നർത്ഥമുള്ള അറബി വാചകം ചേർത്ത് പറയാറുണ്ടായിരുന്നു.


   Published by:Anuraj GR
   First published: