ദുബായിൽ വാഹനാപകടത്തിൽ എട്ട് മരണം; ഏഴുപേരും ഇന്ത്യക്കാർ

മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച ഏഴുപേരും ഇന്ത്യക്കാരാണെന്ന് പൊലീസ് പറഞ്ഞു.

news18-malayalam
Updated: September 30, 2019, 3:47 PM IST
ദുബായിൽ വാഹനാപകടത്തിൽ എട്ട് മരണം; ഏഴുപേരും ഇന്ത്യക്കാർ
പ്രതീകാത്മ ചിത്രം
  • Share this:
ദുബായ്: ദുബായിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മുഹമ്മദ് ബിൻ സയിദ് റോഡിലാണ് അപകടമുണ്ടായത്.

മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച ഏഴുപേരും ഇന്ത്യക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഒരാൾ പാകിസ്ഥാനിയാണ്.

also read:'ആ പേര് ഞാൻ പറയരുതായിരുന്നു'; കൺവെൻഷനിൽ വികാരഭരിതനായി അടൂർ പ്രകാശ്

പരിക്കേറ്റ അഞ്ച് പേർ ഇന്ത്യക്കാരും ഒരാൾ ബംഗ്ലാദേശിയുമാണ്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ഡ്രായ് പറഞ്ഞു.

പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
First published: September 30, 2019, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading