HOME /NEWS /Gulf / സൗദിയിൽ കഫേകളിലും റസ്റ്ററന്റുകളിലും ഇ- പേയ്മെന്റ് നിർബന്ധമാക്കി; നടപടി കറൻസിയുടെ ക്രയവിക്രയം കുറയ്ക്കാൻ

സൗദിയിൽ കഫേകളിലും റസ്റ്ററന്റുകളിലും ഇ- പേയ്മെന്റ് നിർബന്ധമാക്കി; നടപടി കറൻസിയുടെ ക്രയവിക്രയം കുറയ്ക്കാൻ

News18 Malayalam

News18 Malayalam

2020 ഓഗസ്റ്റ് 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്മെന്റ് നടപ്പാക്കാനാണ് തീരുമാനം.

  • Share this:

    ജിദ്ദ: കഫേകളിലും റസ്റ്ററന്റുകളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കി സൗദി അറേബ്യ. കറൻസിയുടെ ക്രയവിക്രയം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. കഴിഞ്ഞ വർഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നടപ്പാക്കാൻ  തുടങ്ങിയത്. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളിൽ സംവിധാനം നിർബന്ധമാക്കി വരികയാണ്. ആദ്യം പെട്രോൾ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആരംഭിച്ചത്. 2020 ഓഗസ്റ്റ് 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്മെന്റ് നടപ്പാക്കാനാണ് തീരുമാനം.

    അഞ്ചാംഘട്ട നടപടികളുടെ ഭാഗമായാണ് റസ്റ്ററന്റുകളിലും കഫേകളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കിയത്. ചെറുകിട മേഖലയിലെ 70 ശതമാനം വരുന്ന അൻപതോളം വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇതിനോടകം തന്നെ ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25ഓടെ മറ്റ് പ്രവർത്തനങ്ങൾക്കും ഇ-പേയ്മെന്റ് നിർബന്ധമാക്കും.

    ആദ്യഘട്ടമായി ഇ-പേയ്മെന്റ് നിർബന്ധമാക്കിയത് പെട്രോൾ, ഗ്യാസ് സ്റ്റേഷനുകളിലായിരുന്നെങ്കിൽ രണ്ടാംഘട്ടത്തിൽ വർക്ക് ഷോപ്പുകൾ, ഓട്ടോ പാർട്സ് കടകൾ എന്നിവയാണ് ഉൾപ്പെട്ടത്. സലൂണുകൾ, ലോൻഡ്രി സർവീസുകളിലാണ് മൂന്നാം ഘട്ടത്തിൽ ഇത് നടപ്പാക്കിയത്. പലവ്യഞ്ജന കടകളും സപ്ലൈ സ്റ്റോറുകളുമാണ് നാലാം ഘട്ടത്തിൽ.

    TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS]

    പാർട്ടികൾക്കും മറ്റും ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്റുകൾ, ഫാസ്റ്റ് ഫുഡ്, സീഫുഡ്, കഫേകൾ, ബുഫെ സെന്ററുകൾ, കഫിറ്റീരിയകൾ, ഭക്ഷണം വിൽപന നടത്തുന്ന ട്രക്കുകൾ, ജ്യൂസ് കടകൾ, ഐസ്ക്രീം ഷോപ്പുകൾ എന്നിവിടങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കിയത്. നിർദേശം പാലിക്കുന്നുണ്ടോ എന്ന് കർശനമായി നീരീക്ഷിക്കുമെന്നും നടപ്പാക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

    First published:

    Tags: Digital payment, Saudi arabia, Saudi News