അബുദാബി: സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ മാറ്റം വരുത്തി എമിറേറ്റ്സ് എയർലൈൻസ്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവ് അഞ്ച് കിലോ കുറച്ചു. ഇതുൾപ്പടെയുള്ള മാറ്റങ്ങളാണ് ലഗേജ് നിബന്ധനകളിൽ എമിറേറ്റ്സ് വരുത്തിയിരിക്കുന്നത്. അതേസമയം ഇക്കണോമി ക്ലാസില്‍ തന്നെ കൂടിയ നിരക്കിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അധിക ലഗേജ് കൊണ്ടുപോകാനാകും. ഫെബ്രുവരി നാല് മുതലാണ് പുതിയ ലഗേജ് നിബന്ധന പ്രാബല്യത്തില്‍ വരുന്നത്.
ദുബായ്-മസ്ക്കറ്റ് ബസ് സർവീസിന് കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ സ്റ്റോപ്പ്
ഇക്കണോമി ക്ലാസിനെ സ്പെഷൽ, സേവർ, ഫ്ലക്സ്, ഫ്ലക്സ് പ്ലസ് എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ചാണ് എമിറേറ്റ്സ് എയർലൈൻസ് ലഗേജ് നിബന്ധനയിൽ മാറ്റംവരുത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിന്റെയും ലഗേജ് പരിധി വ്യത്യസ്തമാണ്. ഇക്കണോമി സ്പെഷ്യലില്‍ നേരത്തെ 20 കിലോ ലഗേജ് കൊണ്ടുപോകാമായിരുന്നത് ഇപ്പോള്‍ 15 ആയി കുറച്ചിട്ടുണ്ട്. ഇക്കണോമി സേവറില്‍ 30 കിലോ എന്നത് ഇനി 25 കിലോയുമായി കുറച്ചു. അതേസമയം ഫ്ലെക്സ്, ഫ്ലെക്സ് പ്ലസ് എന്നിവയിൽ നേരത്തെയുണ്ടായിരുന്ന ലഗേജ് പരിധിക്ക് മാറ്റമില്ല. ഇവ യഥാക്രമം 30, 35 കിലോ എന്നിങ്ങനെയായിരിക്കും.
ഫെബ്രുവരി നാലു മുതലാണ് ഈ നിബന്ധന പ്രാബല്യത്തിൽ വരുന്നതെങ്കിലും മുമ്പ് ടിക്കറ്റെടുത്തവർക്ക് പഴയതുപോലെ തന്നെ ലഗേജുകൾ കൊണ്ടുപോകാനാകും. അമേരിക്ക, യൂറോപ്പ് എന്നിവ ഒഴികെയുള്ള എല്ലാ സെക്ടറുകളിലും പുതിയ പരിധി ബാധകമാവുമെന്നാണ് എമിറേറ്റ്സ് എയർലൈൻസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Emirates airlines, Emirates airlines luggage policy, Gulf news, എമിറേറ്റ്സ് എയർലൈൻസ്, ഗൾഫ് വാർത്തകൾ, ലഗേജ് നിബന്ധന