ദുബായ്: ഇന്ത്യയില്‍നിന്ന് ഈമാസം 15 വരെ വിമാന സര്‍വിസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ഔദ്യോഗികമായി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്ന് സര്‍വിസുണ്ടാകില്ലെന്ന് കമ്പനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നേരത്തേ ഇത്തിഹാദ്, എയര്‍ ഇന്ത്യ എന്നീ കമ്പനികള്‍ ജൂലൈ 21 വരെ വിമാന സർവീസുകൾ നടത്തില്ലെന്ന് അറിയിച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യു. എ. ഇ വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടർന്ന് നാട്ടിലെത്തിയ നിരവധി പ്രവാസികൾ തിരിച്ചുപോകാനാകാതെ കുടുങ്ങി കിടക്കുകയാണ്. കൂടാതെ ലീവ് കിട്ടി നാട്ടിൽ വരാനിരുന്നവരെയും ഇത് സാരമായി ബാധിച്ചു.
നിലവിലെ സാഹചര്യത്തിൽ ഉസ്ബെകിസ്താന്‍, അര്‍മേനിയ, തുര്‍ക്കി എന്നീ ഇടത്താവളങ്ങളിലൂടെയാണ് യാത്രക്കാർ യുഎഇയിലേക്ക് യാത്ര ചെയ്യാൻ മാർഗം കണ്ടെത്തുന്നത്. ഇന്ത്യയില്‍നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴുമുതല്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ എമിറേറ്റ്സ് എയര്‍ലൈന്‍ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായ നല്‍കുകയായിരുന്നു എമിറേറ്റ്സ്. വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയത്. എമിറേറ്റിന്റെ വെബ്സൈറ്റില്‍ ജൂലൈ ഏഴുമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാൽ സർവീസ് നടത്തുന്നത് സംബന്ധിച്ച് യുഎഇ അധികൃതരിൽനിന്ന് അനുകൂല നിലപാട് ലഭിക്കാത്തതുകൊണ്ടാണ് ജൂലൈ 15 വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് അറിയിച്ചതെന്നാണ് സൂചന.
ഇന്ത്യയില്‍നിന്ന് അബുദാബിയിലേക്ക് ജൂലൈ 21 വരെ സര്‍വീസുണ്ടാകില്ലെന്ന് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസും 21വരെ യുഎഇയിലേക്ക് വിമാന സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യയും നേരത്തെ അറിയിച്ചിട്ടുണ്ട്. യു എ ഇ സർക്കാർ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് കാരണമായ ഇന്ത്യൻ വകഭേദമായ ഡെൽറ്റ വൈറസ് കൂടുതൽ വേഗത്തിൽ പടർന്നുപിടിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള യാത്ര വിലക്കിയേക്കുമെന്നും സൂചനയുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു എ ഇ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നിബന്ധനകളോടെ നീക്കുന്നതായി ജൂൺ 19ന് യുഎഇ അറിയിച്ചിരുന്നു. ജൂൺ 23, ബുധനാഴ്ച മുതൽ യു എ ഇ താമസ വിസയുള്ളവർക്ക് ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് വരാമെന്നതാണ് യുഎഇ മുന്നോട്ടു വെച്ച പ്രധാന നിർദ്ദേശം. യു എ ഇ അംഗീകരിച്ച വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
48 മണിക്കൂറിനുള്ളിൽ ഉള്ള നെഗറ്റിവ് ആർ ടി പി സി ആർ പരിശോധന ഫലം ക്യൂ ആർ കോഡുള്ള സർട്ടിഫിക്കറ്റിൽ വേണം. ഫ്ളൈറ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് റാപിഡ് പി സി ആർ ടെസ്റ്റും എടുക്കണം. ദുബായ് എയർപോർട്ടിലും പി സി ആർ പരിശോധന ഉണ്ടാകും. ഫലം വരുന്നത് വരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും യുഎഇ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.