HOME » NEWS » Gulf » EMIRATES LAUNCHES WORLDS SHORTEST FLIGHT BETWEEN DUBAI AND

എയർബസ് സർവീസ് തുടങ്ങി; ദുബായിൽ നിന്ന് മസ്കറ്റിലേക്ക് പറക്കാൻ ഇനി 40 മിനിറ്റ്

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യം എന്നാണ് കമ്പനിയുടെ ട്വീറ്റ്

news18
Updated: July 1, 2019, 6:11 PM IST
എയർബസ് സർവീസ് തുടങ്ങി; ദുബായിൽ നിന്ന് മസ്കറ്റിലേക്ക് പറക്കാൻ ഇനി 40 മിനിറ്റ്
ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യം എന്നാണ് കമ്പനിയുടെ ട്വീറ്റ്
  • News18
  • Last Updated: July 1, 2019, 6:11 PM IST
  • Share this:
അബുദാബി: ദുബായിൽ നിന്നും മസ്കറ്റിലേക്ക് പറക്കാൻ ഇനി 40 മിനിറ്റ് മാത്രം. എമിറേറ്റ്‌സാണ് എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തില്‍ 40 മിനിറ്റില്‍ ദുബായ്-മസ്‌കറ്റ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റാണ് ഈ റൂട്ടില്‍ വിമാന യാത്രാസമയം. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യം എന്നാണ് കമ്പനിയുടെ ട്വീറ്റ്.




ദുബായ്-മസ്‌കറ്റ് യാത്രാ ദൂരം 340 കിലോമീറ്ററാണെങ്കിൽ വിമാനത്തിനുള്ളിലെ ആകെ വയറിങ്ങിന്റെ നീളം 500 കിലോമീറ്ററാണെന്ന് എമിറേറ്റ്സ് എയർലൈൻ ട്വീറ്റ് ചെയ്തു.
എയര്‍ബസ് എ 380 വിമാനം 42 പേരെ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയത്തെക്കാള്‍ അഞ്ച് മിനിറ്റ് മാത്രം സമയം അധികം മതി ഈ യാത്രയ്‌ക്കെന്നും കമ്പനി ട്വീറ്റ് ചെയ്തു.



എ 380 യാത്രയില്‍ എമിറേറ്റ്‌സ് സ്വന്തം റെക്കോഡാണ് തിരുത്തിയത്. ദുബായ്-ദോഹയായിരുന്നു എയര്‍ബസ്സിന്റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിലുള്ള സര്‍വീസ്. എന്നാല്‍ 2017 ല്‍ ഖത്തര്‍ യുഎഇ ബന്ധം വഷളായതോടെ ഈ റൂട്ടിലെ എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയിരുന്നു.

First published: July 1, 2019, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories