നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Emirates | രാജ്യത്തെ അഞ്ചു നഗരങ്ങളിലേക്ക് പ്രത്യേക വിമാനസർവീസുമായി എമിറേറ്റ്സ്; കേരളത്തിലെ രണ്ടു നഗരങ്ങളിലേക്കും

  Emirates | രാജ്യത്തെ അഞ്ചു നഗരങ്ങളിലേക്ക് പ്രത്യേക വിമാനസർവീസുമായി എമിറേറ്റ്സ്; കേരളത്തിലെ രണ്ടു നഗരങ്ങളിലേക്കും

  ഓണത്തിനുമുമ്പുള്ള ദിവസങ്ങളിലാണ് സർവീസ് എന്നത് മലയാളികൾക്ക് ഉപകാരപ്രദമാകും.

  emirates

  emirates

  • Share this:
   ദുബായ്: യുഎഇയിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലേക്ക് പ്രത്യേക വിമാന സർവീസ് നടത്തും.ബെംഗളൂരു, കൊച്ചി, ഡൽഹി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് വിമാനസർവീസ്. ഓണത്തിനുമുമ്പുള്ള ദിവസങ്ങളിലാണ് സർവീസ് എന്നത് മലയാളികൾക്ക് ഉപകാരപ്രദമാകും. ഇന്ത്യയിലുള്ള യുഎഇ പൌരൻമാരെ ഈ വിമാനങ്ങളിൽ തിരികെ കൊണ്ടുപോകും.

   ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്ന തീയതി

   ബെംഗളൂരു: ഓഗസ്റ്റ് 21, 23, 25, 28, 30

   കൊച്ചി: ഓഗസ്റ്റ് 20, 22, 24, 27, 29, 31 (കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ 1 തീയതികളിൽ പ്രവർത്തിക്കും.)

   ഡൽഹി: ഓഗസ്റ്റ് 20 മുതൽ 31 വരെ ദിവസേന

   മുംബൈ: ഓഗസ്റ്റ് 20 മുതൽ 31 വരെ ദിവസേന

   തിരുവനന്തപുരം: ഓഗസ്റ്റ് 26 (തിരുവനന്തപുരത്തു നിന്ന് ദുബായിലേക്കുള്ള വിമാനം ഓഗസ്റ്റ് 27 ന്)

   എമിറേറ്റ്സ് ബോയിംഗ് 777-300ER ഫ്ലൈറ്റുകൾ ഉപയോഗിച്ചാണ് സർവീസ്. ഈ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർ എമിറേറ്റ്സ് വെബ്‌സൈറ്റിലോ ട്രാവൽ ഏജന്റുമാർ വഴിയോ ബുക്ക് ചെയ്യണം.
   You may also like:നാൽപ്പത് വർഷം കൊണ്ടുണ്ടായ മാറ്റം; മലയാളത്തിലെ ഈ നടനെ മനസ്സിലായോ [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ; സീനിയർ ഡോക്ടർ അറസ്റ്റിൽ [NEWS] Gmail Down| ജിമെയിൽ ഡൗണായി; മെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ [NEWS]
   യാത്രക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണം. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം. യു‌എഇ പൗരന്മാർ‌, അവിടുത്തെ താമസക്കാർ‌, വിനോദസഞ്ചാരികൾ‌ എന്നിവരുൾ‌പ്പെടെ ദുബായിലേക്ക്‌ (യു‌എഇ) എത്തുന്ന എല്ലാ യാത്രക്കാർ‌ക്കും വിമാനത്താവളത്തിൽവെച്ചും കോവിഡ് -19 പി‌സി‌ആർ പരിശോധന നിർബന്ധമാണ്.
   Published by:Anuraj GR
   First published:
   )}