• HOME
  • »
  • NEWS
  • »
  • gulf
  • »
  • Dubai Travel | എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താൽക്കാലികമായി നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍

Dubai Travel | എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താൽക്കാലികമായി നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍

ദുബായിലേക്കുള്ള പ്രവേശനത്തിനും ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കമ്പനിയുടെ വെബ്‌സൈറ്റില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

News 18

News 18

  • Last Updated :
  • Share this:
    ദുബായിലേക്ക് (Dubai) എട്ട് നഗരങ്ങളില്‍ നിന്നുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ (Passenger Services) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് (Emirates Airlines) അറിയിച്ചു. 2021 ഡിസംബര്‍ 28 മുതലാകും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.

    ആഫ്രിക്കയിലെ (Africa) എട്ട് നഗരങ്ങളിൽ നിന്ന് ദുബായിലേക്കുള്ള പ്രവേശനത്തിനും ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കമ്പനിയുടെ വെബ്‌സൈറ്റില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊണാക്രിയില്‍ (Conakry) നിന്ന് ഡക്കാറിലേക്കുള്ള (Dakar) സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    വിമാന സര്‍വീസ് നിര്‍ത്തിവെച്ച സ്ഥലങ്ങള്‍:

    - അംഗോളയിലെ ലുവാന്‍ഡ
    - ഗിന്‍കയിലെ കൊണാക്രി
    - കെനിയയിലെ നെയ്‌റോബി
    - ടാന്‍സാനിയായിലെ ദാര്‍ എസ് സലാം
    - ഉഗാണ്ടയിലെ എന്റബി
    - ഗാനയുടെ തലസ്ഥാനമായ അക്ര
    - എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബെ
    - ഐവറി കോസ്റ്റിലെ അബീദ്ജാന്‍

    അതേസമയം, ദുബായില്‍ നിന്ന് ഈ എട്ട് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസമില്ലാതെ തുടരുമെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. നേരത്തെ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ യുഎഇ അധികൃതര്‍ തീരുമാനിച്ചിരുന്നു. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശീയ, അന്തര്‍ദേശീയ വിമാന കമ്പനികളുടെ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ഈ തീരുമാനത്തിന് പിന്നാലെയാണ് എമിറേറ്റ്‌സിന്റെ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

    അടിയന്തര ആവശ്യങ്ങള്‍, ഔദ്യോഗിക ദൗത്യങ്ങള്‍, യുഎഇ പൗരന്മാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്ര പുറപ്പെട്ട് 48 മണിക്കൂറിനുള്ളില്‍, നെഗറ്റീവ് കോവിഡ്-19 ടെസ്റ്റും ആറ് മണിക്കൂറിനുള്ളില്‍ റാപ്പിഡ്-പിസിആര്‍ ടെസ്റ്റും നല്‍കണം.

    അതേസമയം, കഴിഞ്ഞ നവംബറില്‍ പുതിയ കോവിഡ് 19 വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

    ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.
    Published by:Karthika M
    First published: