നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • നിയന്ത്രണങ്ങളിൽ ഇളവ്: ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് സർവീസ് ഉടനെന്ന് എമിറേറ്റ്സ്

  നിയന്ത്രണങ്ങളിൽ ഇളവ്: ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് സർവീസ് ഉടനെന്ന് എമിറേറ്റ്സ്

  ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീയ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള യാത്രാ അനുവദിക്കുന്നതിനുള്ള നടപടികളും നിബന്ധനകളും പ്രഖ്യാപിച്ച ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റിയുടെ നടപടി സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്സ്

  News18

  News18

  • Share this:
   അബുദാബി: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കാൻ യുഎഇ തീരുമാനിച്ചതോടെ വിമാന സർവീസുകളും ഉടൻ പുനരാരംഭിക്കും. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്ന ജൂൺ 23ന് തന്നെ സർവീസ് തുടങ്ങാനാണ് പ്രമുഖ എയർലൈൻ കമ്പനിയായ എമിറേറ്റ്സ് പദ്ധതിയിടുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീയ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള യാത്രാ അനുവദിക്കുന്നതിനുള്ള നടപടികളും നിബന്ധനകളും പ്രഖ്യാപിച്ച ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റിയുടെ നടപടി സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു.

   കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു എ ഇ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നിബന്ധനകളോടെ നീക്കുന്നതായുള്ള നിർദേശം പുറത്തുവന്നത്. ഈ മാസം 23, ബുധനാഴ്ച മുതൽ യു എ ഇ താമസ വിസയുള്ളവർക്ക് ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് വരാമെന്നതാണ്  യുഎഇ മുന്നോട്ടു വെക്കുന്ന പ്രധാന നിർദ്ദേശം. യു എ ഇ അംഗീകരിച്ച വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചിരിക്കണം എന്നതാണ് പ്രധാന നിബന്ധന.

   48 മണിക്കൂറിനുള്ളിൽ ഉള്ള നെഗറ്റിവ് ആർ ടി പി സി ആർ പരിശോധന ഫലം ക്യൂ ആർ കോഡുള്ള സർട്ടിഫിക്കറ്റിൽ വേണം. ഫ്ളൈറ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് റാപിഡ് പി സി ആർ ടെസ്റ്റും എടുക്കണം. ദുബായ് എയർപോർട്ടിലും പി സി ആർ പരിശോധന ഉണ്ടാകും. ഫലം വരുന്നത് വരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും യുഎഇ നിർദേശിക്കുന്നു.

   Also Read- ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

   തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ (COWIN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
   Published by:Anuraj GR
   First published:
   )}