HOME /NEWS /Gulf / COVID 19| എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു; ഏപ്രില്‍ 6 മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങും

COVID 19| എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു; ഏപ്രില്‍ 6 മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങും

emirates

emirates

ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍

  • Share this:

    ദുബായ്: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഭാഗികമായാണ് സര്‍വീസ് തുടങ്ങുന്നത് കമ്പനി അധികൃതർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

    ഏപ്രില്‍ ആറ് മുതല്‍ ഭാഗിക സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയു മായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍മക്തൂം ട്വീറ്ററില്‍ അറിയിച്ചു.

    BEST PERFORMING STORIES:അങ്ങനെ മദ്യം വീട്ടിലെത്തിക്കേണ്ട; സർക്കാരിന് തിരിച്ചടി; ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു [NEWS]വോഡ്ക, ഹോക്കി, സ്റ്റീം ബാത്ത്: കോവിഡ് പ്രതിരോധിക്കാൻ വിചിത്ര മാര്‍ഗങ്ങൾ നിർദേശിച്ച് ബെലാറസ് പ്രസിഡന്റ് [NEWS]പ്രതിരോധ വാക്സിനായി ഓസ്ട്രേലിയയും; മൃഗങ്ങളിൽ പരീക്ഷണം ആരംഭിച്ചു[NEWS]

    യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും സര്‍വീസ് പൂര്‍ണ തോതില്‍ പുനരാരംഭിക്കുക. സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

    First published:

    Tags: Corona, Corona News, Corona outbreak, Corona UAE, Corona virus, Corona virus outbreak, Corona virus spread, Coronavirus News, Emirates airlines