HOME » NEWS » Gulf »

'പ്രതീക്ഷയുടെ യാത്ര'യ്ക്ക് ശുഭപര്യവസാനം: 36 വർഷങ്ങള്‍ക്ക് ശേഷം മറിയം അമ്മയെ കണ്ടെത്തി

അമ്മയ്ക്കൊപ്പം സ്വന്തം സഹോദരിയെയും യാത്രയ്ക്കൊടുവിൽ മറിയത്തിന് ലഭിച്ചു

News18 Malayalam | news18
Updated: November 4, 2019, 10:01 AM IST
'പ്രതീക്ഷയുടെ യാത്ര'യ്ക്ക് ശുഭപര്യവസാനം: 36 വർഷങ്ങള്‍ക്ക് ശേഷം മറിയം അമ്മയെ കണ്ടെത്തി
UAE Woman
  • News18
  • Last Updated: November 4, 2019, 10:01 AM IST
  • Share this:
ദുബായ്: മൂന്നരപ്പതിറ്റാണ്ടുകൾക്ക് ശേഷം ഒടുവിൽ മറിയം തന്റെ അമ്മയുമായി ഒന്നിച്ചു. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിലാണ് യുഎഇ സ്വദേശിനിയായ മറിയം അബ്ദുൾ റഹ്മാൻ അൽ ഷെഹി, ഇന്ത്യക്കാരിയായ തന്റെ അമ്മയെ കണ്ടെത്തിയത്.

1980 കളിലാണ് വളരെ കുറച്ചു കാലത്തെ ദാമ്പത്യത്തിനൊടുവിൽ മറിയത്തിന്റെ മാതാപിതാക്കൾ തമ്മിൽ പിരിഞ്ഞത്. തുടർന്ന് അമ്മ ഇന്ത്യയിലേക്ക് മടങ്ങി. റാസൽഖൈമയിൽ പിതാവിന്റെ സംരക്ഷണയിലാണ് പിന്നീട് മറിയം വളർന്നത്. എന്നാൽ വളർന്നു വരുന്തോറും അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ മറിയത്തെ അസ്വസ്ഥയാക്കി. പിതാവ് മരണപ്പെട്ടതോടെ എങ്ങനെയെങ്കിലും അമ്മയെ കണ്ടെത്തണമെന്ന നിശ്ചയദാർഢ്യവുമായി 36 കാരിയായ മറിയം അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ പത്രങ്ങളിൽ പരസ്യം നൽകിയും സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പങ്കു വച്ചുമായിരുന്നു തിരച്ചിൽ.

Also Read-യുഎഇയിൽ 14 ദിവസം അവധി; 2019-2020ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

'എന്റെ അമ്മയെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി അവരോട് എന്നെക്കുറിച്ച് പറയുക' എന്ന സന്ദേശത്തോടെയായിരുന്നു മറിയത്തിന്റെ അന്വേഷണം. പലരും അമ്മയെന്ന പേരിൽ മറിയത്തെ തേടിയെത്തി. ഒടുവിൽ സ്വന്തം അമ്മയെ മറിയം കണ്ടെത്തി. പാസ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി അത് തന്നെയാണ് തന്റെ അമ്മയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പ്രതീക്ഷയുടെ യാത്ര എന്നാണ് തന്റെ ഈ അനുഭവത്തെ മറിയം വിശേഷിപ്പിക്കുന്നത്. എന്നാൽ അമ്മയെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ആരംഭിച്ച യാത്ര ഇരട്ടി മധുരത്തോടെയാണ് മറിയം അവസാനിപ്പിച്ചത്. അമ്മയ്ക്കൊപ്പം സ്വന്തം സഹോദരിയെയും യാത്രയ്ക്കൊടുവിൽ മറിയത്തിന് ലഭിച്ചു. യുഎഇയിൽ നിന്നും മടങ്ങും നേരം തന്റെ മാതാവ് ഗർഭിണിയായിരുന്നുവെന്നും തനിക്ക് ഒരു സഹോദരിയുണ്ടെന്നുമുള്ള വിവരം മറിയം അറിയുന്നതും അപ്പോഴാണ്.


First published: November 4, 2019, 9:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories