അബുദാബി: കോവിഡ് 19 ബാധിച്ച് എറണാകുളം സ്വദേശി അബുദാബിയിൽ മരിച്ചു. ആലുവ മാറമ്പിള്ളിയിൽ കോമ്പുപിള്ളി വീട്ടിൽ സെയ്തു മുഹമ്മദിന്റെ മകൻ ഷൗക്കത്ത് അലി (54) ആണ് മരിച്ചത്. ഇതോടെ വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 51 ആയി ഉയർന്നു.
അബുദാബി ഖലീഫ സിറ്റി ആശുപത്രിയിലായിരുന്നു മരണം. അഞ്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്നോക്കിലായിരുന്നു ഷൗക്കത്ത് അലി ജോലി ചെയ്തിരുന്നത്. ഖബറടക്കം അബുദാബിയിൽ നടത്തി. ഭാര്യ റഹ്മത്ത്, മക്കൾ- ശബ്ന, നിഹാൽ, ആയിഷ, മരുമകൻ- ജിതിൻ ജലീൽ.
ഗൾഫ് നാടുകളിലാകെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 19 മലയാളികളാണ്. യുഎഇയിൽ പുതുതായി 541 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതർ 11,380 ആയി. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു ഏഴുപേർ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതോരെ രാജ്യത്ത് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 89 ആയി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.