ഇന്റർഫേസ് /വാർത്ത /Gulf / India-UAE Flights | ഇന്ത്യ-യുഎഇ വിമാന സർവീസ് ഓഗസ്റ്റ് രണ്ട് വരെ നിർത്തിവെച്ചതായി എത്തിഹാദ് എയർവേസ്

India-UAE Flights | ഇന്ത്യ-യുഎഇ വിമാന സർവീസ് ഓഗസ്റ്റ് രണ്ട് വരെ നിർത്തിവെച്ചതായി എത്തിഹാദ് എയർവേസ്

flight

flight

നേരത്തെ യുഎഇയുടെ രണ്ടാമത്തെ മുൻനിര വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ജൂലൈ 31 വരെ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് നിരോധിച്ചിരുന്നു.

  • Share this:

ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവീസ് ഓഗസ്റ്റ് രണ്ട് വരെ നിർത്തിവച്ചതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസ് അറിയിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾക്കനുസരിച്ച് തീയതി വീണ്ടും നീട്ടിയതെന്ന് എത്തിഹാദ് എയർവേസ് ഗസ്റ്റ് റിലേഷൻസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. നേരത്തെ യുഎഇയുടെ രണ്ടാമത്തെ മുൻനിര വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ജൂലൈ 31 വരെ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് നിരോധിച്ചിരുന്നു.

'ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചു, ഇത് അധികാരികളെ ആശ്രയിച്ചിരിക്കുന്നതിനാൽ വീണ്ടും നീട്ടുമോ എന്ന് ഞങ്ങൾക്ക് പൂർണ്ണമായും ഉറപ്പില്ല. ഷെഡ്യൂൾ അനിശ്ചിതത്വം കാരണം നിങ്ങൾക്ക് വെബ്‌സൈറ്റിൽ വിമാന സർവീസ് ലഭ്യത കാണാനാകില്ല, 'ഒരു ഉപയോക്താവിന് മറുപടി നൽകുമ്പോൾ എത്തിഹാദ് ഹെൽപ്പ് ഒരു ട്വീറ്റിൽ പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ജൂലൈ 28 വരെ ദുബായിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനു ശേഷമാണ് രാജ്യത്തെ പ്രധാന വിമാനക്കമ്പനിയായ എമിറേറ്റ്സ് ഈ നാല് ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയിട്ടുള്ള യാത്രക്കാർക്ക് കഴിഞ്ഞ 14 ദിവസത്തിനിടെ യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.

വേഗത്തിലുള്ള കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന 'ഡെൽറ്റ' വേരിയന്റ് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പുതിയ അന്താരാഷ്ട്ര വിമാന നിരോധനമാണ് ഓഗസ്റ്റ് രണ്ടുവരെ സർവീസ് നിർത്തിവെച്ച പ്രഖ്യാപനം. യുഎഇ സ്വദേശികൾ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, അപ്‌ഡേറ്റ് ചെയ്ത കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ യാത്രാ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു. കോവിഡ് -19 മഹാമാരിയുടെ തുടക്കം മുതൽ യുഎഇയിലെ ഏഴ് എമിറേറ്റുകൾ വ്യക്തിഗത യാത്രാ നയങ്ങൾ രൂപീകരിക്കുകയാണ് ചെയ്തുവരുന്നത്.

നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റെടുത്ത് കാത്തിരുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

നാട്ടിലേക്ക് പോകാൻ ടികെറ്റെടുത്ത് കാത്തിരിന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകൻ സനീഷ് പി (38) ആണ് സൌദിയിലെ അൽ ഹസയിൽ മരിച്ചത്. ജൂലൈ 22 ന് നാട്ടിലേയ്ക്ക് പോകാൻ സനീഷ് ടിക്കറ്റ് എടുത്തിരുന്നു. അഞ്ചു വർഷമായി അൽഹസയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഡ്രൈവർ.

കഴിഞ്ഞ ദിവസം പുറത്ത് കാണാത്തതിനെ തുടർന്ന് വൈകിട്ട്, മുറിയിലെത്തിയ സുഹൃത്തുക്കളാണ് സനീഷിനെ ബോധരഹിതനായി കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക നിഗമനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ദൃശ്യയാണ് സനീഷിന്‍റെ ഭാര്യ. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

First published:

Tags: Air India Flights, Dubai, Dubai Flight service, Etihad, Uae