ദുബായ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയില്‍ സൗജന്യ ഇന്റര്‍നെറ്റ് വീഡിയോ, വോയിസ് കോളുകള്‍ വാഗ്ദാനം ചെയ്ത് ഇത്തിസാലാത്ത്. ഏപ്രില്‍ മുതല്‍ രണ്ട് മാസത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്.
വലിയ ഒരു പ്രശ്നത്തിലൂടെ കടന്ന് പോകുമ്പോഴും പ്രിയപ്പെട്ടവരുമായുള്ള അടുപ്പം ഉറപ്പാക്കുന്നതിനാണ് ഈ സൗജന്യ സേവനം നൽകുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള വരിക്കാർക്കും പുതിയതായി വരുന്നവര്‍ക്കും ഈ സൗജന്യ സേവനം ലഭ്യമാകും.
You may also like:പൃഥ്വിരാജിനും സംഘത്തിനുമായി ജോർദാനിലേക്ക് പ്രത്യേക വിമാനം അയക്കുക അപ്രായോഗികം [PHOTOS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ[NEWS]
വലിയ ഒരു പ്രശ്നത്തിലൂടെ കടന്ന് പോകുമ്പോഴും പ്രിയപ്പെട്ടവരുമായുള്ള അടുപ്പം ഉറപ്പാക്കുന്നതിനാണ് ഈ സൗജന്യ സേവനം നൽകുന്നത്. കമ്പനി സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകളിലൂടെ സൗജന്യ വോയിസ്, വീഡിയോ കോളുകള്‍ ലഭ്യമാകും. സബ്സ്ക്രൈബ് ചെയ്യാനായി "ICP' എന്ന് ടൈപ്പ് ചെയ്ത് "1012'ലേക്ക് എസ്എംഎസ് അയക്കാനും ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
നിലവില്‍ ഇന്റര്‍നെറ്റ് കോളിംഗ് പാക്കേജ് ഉപയോഗിക്കുന്നവര്‍ അത് അണ്‍സബ്സ്ക്രൈബ് ചെയ്തതിന് ശേഷം വീണ്ടും സബ്സ്ക്രൈബ് ചെയ്യണം. ഈ പ്ലാനിലൂടെ BOTIM, HiU, Voico UAE, C'Me എന്നീ ആപ്ലിക്കേഷനുകളിലൂടെ വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona UAE, Corona virus, Corona Virus in UAE, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala