നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ദുബായിൽ പ്രവാസിക്കെതിരെ കേസ്

  കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ദുബായിൽ പ്രവാസിക്കെതിരെ കേസ്

  "ഞങ്ങൾക്ക് മാസങ്ങളോളം അടുപ്പമുണ്ടായിരുന്നു, അദ്ദേഹം എന്റെ ചില സ്വകാര്യ ഫോട്ടോകൾ എടുത്തിരുന്നു."

  women Abuse

  women Abuse

  • Share this:
   ദുബായ്: മുൻ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസിക്കെതിരെ ദുബായ് കോടതിയിൽ കേസ്. സംഭവത്തിൽ പാകിസ്ഥാൻ സ്വദേശിയായ യുവാവിനെതിരെ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

   പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പ്രകാരം, ബന്ധം വേർപെടുത്തിയാൽ സ്വകാര്യ ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്നായിരുന്നു 33കാരന്‍റെ ഭീഷണി. ഇക്കഴിഞ്ഞ ജൂലൈയിൽ അൽ റഫ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്.

   47 കാരിയായ ഫിലിപ്പീൻ സ്വദേശിനിയാണ് പരാതിക്കാരി. ഒരു സുഹൃത്താണ് തന്നെ പ്രതിക്ക് പരിചയപ്പെടുത്തിയതെന്ന് അവർ പറഞ്ഞു. "ഞങ്ങൾക്ക് മാസങ്ങളോളം അടുപ്പമുണ്ടായിരുന്നു, അദ്ദേഹം എന്റെ ചില സ്വകാര്യ ഫോട്ടോകൾ എടുത്തിരുന്നു."- പരാതിക്കാരി പറയുന്നു.

   പ്രതി ആ ഫോട്ടോകൾ സൂക്ഷിച്ചിരിക്കുകയാണെന്നും ഭർത്താവിനും സുഹൃത്തുക്കൾക്കും അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്റെ ഭീഷണി ഗൗരവമുള്ളതാണെന്ന് അവളെ കാണിക്കാൻ പ്രതി ഒരു ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിക്കുകയും അതിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

   ഇതേത്തുടർന്ന് പ്രതിയെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സാങ്കേതിക തെളിവുകൾ നിരത്തിവെച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പിന്നീട് പ്രോസിക്യൂഷന് മുന്നിലും പ്രതി കുറ്റം ഏറ്റു പറഞ്ഞു. പരാതിക്കാരിയുടെ സ്വകാര്യ ഫോട്ടോകൾ പ്രതി പ്രോസിക്യൂഷന് കൈമാറി.
   You may also like:'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ [NEWS]'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി​ [NEWS] Sunny Leone| 'ചീത്ത കാര്യങ്ങൾ മാത്രമല്ല നല്ലതും ഒരുപാട് ഉണ്ട്': ബോളിവുഡിനെ കുറിച്ച് സണ്ണി ലിയോണി [NEWS]
   കേസിൽ ഒരാഴ്ച നീണ്ട വിചാരണ പൂർത്തിയായി. സെപ്റ്റംബർ 22നാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. അതുവരെ പ്രതിയെ കസ്റ്റഡിയിൽവെക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}