• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫോണിന്റെ പാസ് വേഡ് നല്‍കിയില്ല; ആറു മക്കളുടെ അമ്മയെ ഭര്‍ത്താവ് ആസിഡൊഴിച്ചു കൊന്നു

പതിനാറുകാരനായ ഇവരുടെ മൂത്ത മകനാണ് അമ്മയെ കൊലപെടുത്തിയ രീതി വെളിപ്പെടുത്തുന്നത്

news18
Updated: May 17, 2019, 1:23 PM IST
ഫോണിന്റെ പാസ് വേഡ് നല്‍കിയില്ല; ആറു മക്കളുടെ അമ്മയെ ഭര്‍ത്താവ് ആസിഡൊഴിച്ചു കൊന്നു
ACID
news18
Updated: May 17, 2019, 1:23 PM IST
അബുദാബി: ഫോണിന്റെ പാസ്‌വേഡ് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചുകൊന്നു. ആറു കുട്ടികളുടെ അമ്മയായ സ്ത്രീയെയാണ് ഫോണിന്റെ പാസ്‌വേഡിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ അബുദാബി കോടതിയില്‍ നടക്കുകയാണ്.

പ്രതി ലഹരിക്ക് അടിമയാണെന്നും നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണെന്നും ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീ നേരത്തെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച പ്രതി കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. 17 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.

Also Read: യുഎഇ ഡ്രൈവിങ് ലൈസന്‍സ് നേടണോ? ഇനി കേരളത്തിലും പരിശീലനം

കൊലപാകത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പതിനാറുകാരനായ ഇവരുടെ മൂത്ത മകനാണ് അമ്മയെ കൊലപെടുത്തിയ രീതി വെളിപ്പെടുത്തുന്നത്. കൈയ്യില്‍ കറുത്ത ബാഗുമായെത്തിയ അച്ഛന്‍ അമ്മയോട് ഫോണിന്റെ പാസ്‌വേഡ് ആവശ്യപ്പെടുകയായിരുന്നെന്നും നിരസിച്ചപ്പോള്‍ ബാഗില്‍ നിന്ന് ആസിഡ് എടുത്ത് ഒഴിക്കുകയായിരുന്നെന്നും മകന്‍ പറയുന്നു.

പൊള്ളലേറ്റ അമ്മയെ ആശുപത്രിയില്‍ എത്തിക്കാനും കുട്ടികള്‍ പാടുപെട്ടു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുട്ടികള്‍ക്കും പൊള്ളലേറ്റിരുന്നു.

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...