സോഷ്യൽ മീഡിയയിലൂടെ ചങ്ങാത്തം: സെക്സ് വാഗ്ദാനം ചെയ്ത് വീട്ടിലെത്തി യുഎഇ സ്വദേശിയെ കൊള്ളയടിച്ച യുവതിക്ക് ജീവപര്യന്തം

കൃത്യം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് സ്ത്രീയെ വാട്സ്ആപ്പ് വഴി പരിചയപ്പെട്ടതെന്നാണ് സ്വദേശി പൊലീസിന് നൽകിയ മൊഴി.

News18 Malayalam | news18
Updated: February 19, 2020, 10:29 AM IST
സോഷ്യൽ മീഡിയയിലൂടെ ചങ്ങാത്തം: സെക്സ് വാഗ്ദാനം ചെയ്ത് വീട്ടിലെത്തി യുഎഇ സ്വദേശിയെ കൊള്ളയടിച്ച യുവതിക്ക് ജീവപര്യന്തം
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: February 19, 2020, 10:29 AM IST
  • Share this:
അജ്മാൻ: സെക്സ് വാഗ്ദാനം ചെയ്ത് യുഎഇ സ്വദേശിയുടെ വീട്ടിലെത്തി പണം കൊള്ളയടിച്ച പ്രവാസി യുവതിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. ആഫ്രിക്കൻ സ്വദേശിയായ 34കാരിക്കാണ് അജ്മാൻ ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ അജ്മൻ സ്വദേശിയുമായി ചങ്ങാത്തം സൃഷ്ടിച്ചത്. ഇയാളുമായി നിരന്തരം വാട്സ്ആപ്പിൽ ചാറ്റും ചെയ്തിരുന്നു.

Also Read-മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ കടിച്ച അമ്മയും അറസ്റ്റിൽസൗഹൃദം അതിരുവിട്ടതോടെ സ്വദേശി ഇവരെ അജ്മനിലെ അപാർട്മെന്റിലേക്ക് ക്ഷണിച്ചു.എന്നാൽ ഒരു കൂട്ടുകാരിയുമൊത്ത് അർധരാത്രിയോടെ ഫ്ലാറ്റിലെത്തിയ യുവതി കത്തിമുനയിൽ നിർത്തി ഇയാളെ കൊള്ളയടിക്കുകയായിരുന്നു. 2700 ദിർഹം പണമായും എടുത്തതിന് പുറമെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും കൈക്കലാക്കി. കൊല്ലുമെന്ന് ഭീഷണി മുഴക്കി ഇതിന്റെ പിൻ നമ്പറുകളും ഇവർ ചോദിച്ചറിഞ്ഞിരുന്നു. ഇതിനു ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കടന്നു കളഞ്ഞുവെങ്കിലും യുവതിയെ പിടികൂടിയ സ്വദേശി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Also Read-പ്രമുഖ സംവിധായകന്റെ മകന്റെ മരണം മദീനയിൽ; നിയോഗം പോലെ അവസാനം പങ്കുവച്ചത് ഖബർസ്ഥാൻ ചിത്രങ്ങൾ

സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ അൽ ഹമീദിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൃത്യം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് സ്ത്രീയെ വാട്സ്ആപ്പ് വഴി പരിചയപ്പെട്ടതെന്നാണ്  പൊലീസിന് നൽകിയ മൊഴി. രാത്രി ഒന്നരയോടെ വീട്ടിലെത്തിയ യുവതിയും സുഹൃത്തും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി. സ്ത്രീയുടെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും തെളിവായി എടുത്തിരുന്നു. ഫോണിൽ നിന്ന് യുവതിയുടെ നഗ്ന ചിത്രങ്ങളും പണത്തിന് പകരം സെക്സ് വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളും പൊലീസ് കണ്ടെെടുത്തു.
First published: February 19, 2020, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading