നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • Dubai | ഭാര്യയെയും മകളെയും 10 വർഷത്തിന് ശേഷം കണ്ടുമുട്ടിയ പ്രവാസി; കണ്ണീരിൽ കുതിർന്ന സമാഗമത്തിന് സാക്ഷിയായി ദുബായ് വിമാനത്താവളം

    Dubai | ഭാര്യയെയും മകളെയും 10 വർഷത്തിന് ശേഷം കണ്ടുമുട്ടിയ പ്രവാസി; കണ്ണീരിൽ കുതിർന്ന സമാഗമത്തിന് സാക്ഷിയായി ദുബായ് വിമാനത്താവളം

    10 വർഷത്തിന് ശേഷം ഒരു പ്രവാസി തന്റെ കുടുംബത്തെ കണ്ടുമുട്ടിയ വികാരനിർഭര രംഗങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ഏരിയ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      10 വർഷത്തിന് ശേഷം ഒരു പ്രവാസി (expat) തന്റെ കുടുംബത്തെ കണ്ടുമുട്ടിയ വികാരനിർഭര രംഗങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ് ദുബായ് (Dubai) അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ഏരിയ. മറ്റൊരു സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കിടെ തന്റെ ഭാര്യയും മകളും ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 2 വഴി കടന്നു പോകുന്നുണ്ടെന്നും അവരെ കാണാൻ ആഗ്രഹിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കണമെന്നും ദുബായ് പോലീസിനോട് പ്രവാസി അഭ്യർത്ഥിച്ചിരുന്നു.

      "ചില വ്യക്തിപരമായ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ 10 വർഷമായി ഈ പ്രവാസി കുടുംബത്തോടൊപ്പമുണ്ടായിരുന്നില്ലെന്നും നീണ്ട നാളത്തെ വേർപിരിയലിന് ശേഷം ഇദ്ദേഹത്തിന് കുടുംബത്തെ കാണാൻ ദുബായ് പോലീസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും," ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ അലി അതീഖ് ബിൻ പറഞ്ഞു.

      "ഞങ്ങൾ അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിക്കുകയും ട്രാൻസിറ്റ് ഏരിയയിൽ വച്ചുള്ള കുടുംബത്തിന്റെ കൂടിക്കാഴ്ച്ച സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കുകയും ചെയ്തുവെന്ന്" ദുബായ് പോലീസ് വ്യക്തമാക്കി. തങ്ങളുടെ അഭ്യർത്ഥന നിറവേറ്റിയതിന് ദുബായ് പോലീസിനോട് പ്രവാസിയും കുടുംബവും നന്ദി അറിയിച്ചു.

      "നന്ദി, ദുബായ് പോലീസ്. നിങ്ങൾ എന്നെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പിതാവാക്കി," പ്രവാസി പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

      ലോകത്തെ ഏറ്റവും തിരക്കേറിയ ട്രാവൽ ഹബ് കൂടിയായ ദുബായ് വിമാനത്താവളം 2020 മാർച്ചിൽ കോവിഡ് മഹാമാരിയുടെ ആരംഭത്തിന് ശേഷം ആദ്യമായി പൂർണമായും പ്രവർത്തനസജ്ജമായതായി അധികൃതർ കഴിഞ്ഞയാഴ്ച്ച അറിയിച്ചിരുന്നു. യുഎഇയിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയും ഒമിക്രോൺ (Omicron) വകഭേദത്തെ കുറിച്ചുള്ള ആശങ്ക വ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട വിഭാഗങ്ങളുടെ പ്രവർത്തനം ദുബായ് വിമാനത്താവളം പൂർണമായും പുനരാരംഭിച്ചത്.

      Also Read-Abudhabi Big Ticket | ഇരട്ടകുട്ടികളുടെ അച്ഛനായതിന് പിന്നാലെ മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടു കോടി രൂപ സമ്മാനം

      ദുബായ് വഴിയുള്ള യാത്രക്കാരുടെ എണ്ണം വർഷാവസാനത്തോടെ വർദ്ധിച്ചിരിക്കുകയാണ്. യുഎഇയിലെ ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന വിദേശികൾ അവധിദിവസങ്ങൾ ചെലവഴിക്കാനായി സ്വന്തം രാജ്യങ്ങളിലേക്ക് പോകാനും പുതുവർഷം ആഘോഷിക്കാൻ നിരവധി സന്ദർശകർ ദുബായിയിലെത്താനും തുടങ്ങിയതോടെ ദുബായ് വിമാനത്താവളം പഴയത് പോലെ സജീവമാവുകയാണ്.

      കഴിഞ്ഞ വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ളവ്യോമയാന ഗതാഗതത്തിൽ 70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2019 ൽ 8.6 കോടി യാത്രികർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തെങ്കിൽ 2020 ൽ യാത്രക്കാരുടെ എണ്ണം 2.59 കോടിയായി കുറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 1.06 കോടി യാത്രികർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തു. മഹാമാരിയ്ക്ക് മുമ്പുണ്ടായിരുന്ന നിലയിൽ നിന്ന് 41 ശതമാനം ഇടിവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുബായിയുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂൺ ടൂറിസമാണ്.
      Published by:Jayesh Krishnan
      First published: