മെയ് മൂന്ന് വരെ കാത്തിരിക്കരുത്; പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കണം: ഉമ്മന്‍ ചാണ്ടി

എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ അതതു രാജ്യങ്ങള്‍ തിരികെ കൊണ്ടുപോയി. ഇന്ത്യക്കാരെ ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരാനുള്ള നടപടി പോലും സ്വീകരിച്ചില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

News18 Malayalam | news18-malayalam
Updated: April 22, 2020, 3:21 PM IST
മെയ് മൂന്ന് വരെ കാത്തിരിക്കരുത്; പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കണം: ഉമ്മന്‍ ചാണ്ടി
ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: മെയ് 3 വരെ കാത്തിരിക്കാതെ ഗള്‍ഫിലെ പ്രവാസികളെ മടക്കി എത്തിക്കാൻ ചാര്‍ട്ടേഡ് ഏർപ്പെടുത്താൻ  അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്ത് നൽകി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ അതതു രാജ്യങ്ങള്‍ തിരികെ കൊണ്ടുപോയി. ഇന്ത്യക്കാരെ ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരാനുള്ള നടപടി പോലും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കേന്ദ്രനിലപാട് തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉമ്മൻ ചാണ്ടി കത്തു നല്കി.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]

ഗര്‍ഭിണികള്‍ അടക്കം ഉള്ള സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലും മാലദ്വീപിലും കുടുങ്ങിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കണം. തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും വരാന്‍ അവസരം ഉണ്ടാകണം.

മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റീന്‍ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തരം നിര്‍ദേശം നല്കണമെന്നും ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരേയും പങ്കെടുപ്പിക്കണമെന്നും നന്നായി പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി, കെ.എം.സി.സി. തുടങ്ങിയ സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയോടും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


First published: April 22, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading