ഇന്റർഫേസ് /വാർത്ത /Gulf / ഇന്ത്യന്‍ എംബസി സ്ഥിരീകരണം; സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം

ഇന്ത്യന്‍ എംബസി സ്ഥിരീകരണം; സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു

  • Share this:

റിയാദ്: സാദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രാജ്യത്തിന് പുറത്തുപോയ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മറ്റൊരു രാജ്യത്തെയും ക്വാറന്റൈന്‍ വാസം കൂടാതെ തന്നെ സൗദിയിലേക്ക് പ്രവേശനനുമതി നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ഇതിലൂടെ സൗദി ഇഖാമയുള്ള ഇന്ത്യക്കാര്‍ക്ക് ഇവിടെ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ നാട്ടില്‍ പോയി വരാനുള്ള വഴി തെളിയുകയാണ്.

സൗദിയില്‍ നിന്ന് തന്നെ വാക്‌സിന്‍ സ്വീകരിച്ച് ഇമ്യൂണ്‍ ആയിരിക്കണമെന്നാണ് നിബന്ധന. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഇതോടെ ദീര്‍ഘകാലമായി പ്രതിസന്ധിയിലായ യാത്ര പ്രതിസന്ധിയാണ് അവസാനിച്ചിരിക്കുന്നത്.

2020 മാര്‍ച്ച് 15നാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തിവച്ചത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പുതിയ നിര്‍ദേശപ്രകാരം സൗദിയില്‍ പ്രവേശനം സാധ്യമാകില്ല.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് അവധിയില്‍ പോയി തിരിച്ചു വരാനാകാതെ മറ്റു രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാം. രാജ്യാന്തര അതിര്‍ത്തികള്‍ തുറന്നിരുന്നെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള പ്രവേശനത്തിനുള്ള വിലക്ക് തുടര്‍ന്നിരുന്നു.

First published:

Tags: Covid 19 Vaccination, Covid vaccine, Indian Expats, Saudi arabia