നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • യുവാവ് കുളിക്കുമ്പോൾ വീഡിയോ എടുത്ത് സഹോദരന് അയച്ചു; പണം തിരികെ നൽകാത്തതിന് ചെയ്ത പ്രതികാരം

  യുവാവ് കുളിക്കുമ്പോൾ വീഡിയോ എടുത്ത് സഹോദരന് അയച്ചു; പണം തിരികെ നൽകാത്തതിന് ചെയ്ത പ്രതികാരം

  പണം നൽകാൻ വൈകിയതിന്‍റെ ദേഷ്യത്തിലാണ് കുളിക്കുമ്പോൾ വീഡിയോ പകർത്തിയതെന്നും അത് വാട്സ്ആപ്പ് വഴി സഹോദരന് അയച്ചു നൽകിയതെന്നുമായിരുന്നു കുറ്റസമ്മതം

  Arrest

  Arrest

  • Share this:
   ദുബായ്: സു‌ഹൃത്ത് കുളിക്കുന്നതിനിടെ നഗ്ന വീഡിയോ പകർത്തി അയാളുടെ സഹോദരന് അയച്ച് കൊടുത്ത് സുഹൃ‌ത്ത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന 27‌കാരനായ പാകിസ്താനി യുവാവാണ് കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയ ദേഷ്യത്തിൽ സുഹൃത്തിന്‍റെ വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. കേസിൽ വിചാരണ നടക്കുകയാണ്.

   പ്രതിയുടെ റൂം മേ‌റ്റ് കൂടിയായ 23കാരൻ പാകിസ്താനി യുവാ‌വാണ് പരാതിക്കാരൻ. പ്രതിയിൽ നിന്നും ഇയാൾ 500 ദിർഹം ക‍ടം വാങ്ങിയിരുന്നു. ഒരുമാസത്തിനകം തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു വാങ്ങിയത്. എന്നാൽ യഥാസമയം ഇത് തിരികെ നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നെലെയാണ് വീഡിയോ പ്രചരിച്ചത്. പാകിസ്താനിലെ സഹോദര‌നാണ് യുവാവിനെ വിളിച്ച് വാട്സ് ആപ്പ് വഴി ഒരു വീഡിയോ ലഭിച്ചുവെന്ന വിവരം അറിയിക്കുന്നത്.
   You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Sai Swetha| സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുവിളിച്ചു; നിരസിച്ചപ്പോൾ സെലിബ്രിറ്റി അപമാനിച്ചു: സായി ശ്വേത ട്വീച്ചർ [NEWS] PM Modi| പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ചോദിച്ച് ട്വീറ്റുകൾ [NEWS]
   ഇതോടെ യുവാവ് സുഹൃ‌ത്തിനെ ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പണം നൽകാൻ വൈകിയതിന്‍റെ ദേഷ്യത്തിലാണ് കുളിക്കുമ്പോൾ നഗ്നവീഡിയോ പകർത്തിയതെന്നും അത് വാട്സ്ആപ്പ് വഴി സഹോദരന് അയച്ചു നൽകിയതെന്നുമായിരുന്നു കുറ്റസമ്മതം. പിന്നാലെ യുവാവ് താമസസ്ഥലത്തെ സൂപ്പർവൈസറെയും തുടർന്ന് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതി സാമ്പത്തിക തർക്കത്തെ തുടർന്നാണ് കുറ്റം ചെയ്തതെന്നാണ് പൊലീസിനോട് പറഞ്ഞത്.

   കുളിമുറിക്ക് സമീപത്തായി ഒരു ബാരലിന് മുകളിൽ ഫോൺ വച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും ഇത് കാട്ടി ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങാൻ ശ്രമിച്ചു എന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. കേസിൽ സെപ്റ്റംബർ 15ന് വിധി പറഞ്ഞേക്കുമെന്നാണ് സൂചന.
   Published by:Asha Sulfiker
   First published:
   )}