നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Eid in Saudi Arabia 2020 | പെരുന്നാൾ നമസ്​കാരം വീടുകളിൽ നിർവഹിക്കണമെന്ന് സൗദി ഗ്രാന്റ്​ മുഫ്​തി

  Eid in Saudi Arabia 2020 | പെരുന്നാൾ നമസ്​കാരം വീടുകളിൽ നിർവഹിക്കണമെന്ന് സൗദി ഗ്രാന്റ്​ മുഫ്​തി

  Eid in Saudi Arabia 2020 | കോവിഡ് പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് ഈദുല്‍ ഫിത്ര്‍ നമസ്‌കാരം നിർവഹിക്കുന്നത് അനുവദനീയമാണെന്ന് ഗ്രാന്റ് ​ മുഫ്തി വ്യക്തമാക്കി.

  saudi grand mufti

  saudi grand mufti

  • Share this:
   റിയാദ്​: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വെച്ച് നിർവഹിക്കാമെന്ന് സൗദി ഗ്രാന്റ് ​ മുഫ്തിയും ഉന്നത പണ്ഡിതസഭാ തലവനുമായ ഷേയ്ഖ് അബ്​ദുല്‍ അസീസ് അൽ ഷേഖ് വ്യക്തമാക്കി. കോവിഡ് പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് ഈദുല്‍ ഫിത്ര്‍ നമസ്‌കാരം നിർവഹിക്കുന്നത് അനുവദനീയമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

   പെരുന്നാള്‍ നമസ്‌കാരം രണ്ട് റകഅത്തുകളായി തന്നെയാണ് വീടുകളില്‍ വെച്ചും നിർവഹിക്കേണ്ടത്. എന്നാല്‍ ഈ നമസ്‌കാരത്തിന് ഖുതുബ പ്രഭാഷണം ആവശ്യമില്ല. വിശ്വസനീയമായ ചാരിറ്റബിള്‍ സൊസൈറ്റികളിലൂടെ പെരുന്നാള്‍ ദിവസത്തിന് മുമ്പായി ഫിത്വ്​ര്‍ സക്കാത്ത് വിതരണം ചെയ്യണം.

   കുട്ടികളോടും കുടുംബങ്ങളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് സന്തോഷവും ആഹ്ളാദവും പങ്കുവെക്കണമെന്നും ഗ്രാൻറ്​ മുഫ്തി മാതാപിതാക്കളോട് അഭ്യർഥിച്ചു. പെരുന്നാള്‍ നമസ്‌കാരം വീടുകളിൽ ഒറ്റക്കോ കൂട്ടായോ നടത്താമെന്ന് ഉന്നത പണ്ഡിത സഭാംഗം ശൈഖ് അബ്​ദുല്‍ സലാം അബ്​ദുല്ല അല്‍സുലൈമാന്‍ പറഞ്ഞു. സൂര്യോദയത്തിന് പതിനഞ്ചോ, മുപ്പതോ മിനുട്ടുകൾക്ക് ശേഷം മുതൽ ദുഹർ നമസ്കാരത്തിനുള്ള സമയം ആരംഭിക്കുന്നത് വരെ, അതായത്​ ഉച്ചവരെയാണ് പെരുന്നാൾ നമസ്കാരത്തിനുള്ള സമയം.

   TRENDING:BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]

   സൗദിയിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച

   മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതിയാണ് നടത്തേണ്ടത്.   Published by:Rajesh V
   First published: