• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സൗദി രാജകുമാരൻ ചമഞ്ഞ് 55 കോടി തട്ടിപ്പ് നടത്തി; പ്രതിക്ക് 18 വർഷം തടവ് ശിക്ഷ

ഖാലിദ് ബിൻ അൽ സൗദായി മിയാമിയിലെ ഏറ്റവും ആഡംബര ഐലന്റിലായിരുന്നു ഇയാളുടെ താമസം.

news18
Updated: June 1, 2019, 12:59 PM IST
സൗദി രാജകുമാരൻ ചമഞ്ഞ് 55 കോടി തട്ടിപ്പ് നടത്തി; പ്രതിക്ക് 18 വർഷം തടവ് ശിക്ഷ
jail-reuters
news18
Updated: June 1, 2019, 12:59 PM IST
മിയാമി: സൗദി രാജകുമാരൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾക്ക് 18 വർഷം തടവ് ശിക്ഷ. മിയാമിയിലാണ് സംഭവം. ഫ്ലോറിഡ സ്വദേശിയാണ് അറസ്റ്റിലായത്. മുപ്പത് വർഷത്തോളമായി സൗദി രാജകുമാരൻ ചമഞ്ഞ് ഇയാൾ തട്ടിപ്പ് നടത്തി വരികയാണ്. 55 കോടി രൂപയോളമാണ് ഇയാൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയത്.

അന്‍റണി ജിഗ്നാക് എന്ന 48കാരനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. രാജകീയ അഴിമതിയിലൂടെ ആഡംബര ജീവിതമാണ് ഇയാൾ നടത്തിയിരുന്നത്. വ്യാജ നയതന്ത്ര അധികാരപത്രവും സുരക്ഷ ഉദ്യോഗസ്ഥരും ഇയാൾക്ക് ഉണ്ടായിരുന്നു. ഖാലിദ് ബിൻ അൽ സൗദ് എന്ന വ്യാജ പേരിലായിരുന്നു തട്ടിപ്പ്.

also read: BREAKING: ഇന്ത്യയെ വ്യാപാര സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കി

ഖാലിദ് ബിൻ അൽ സൗദായി മിയാമിയിലെ ഏറ്റവും ആഡംബര ഐലന്റിലായിരുന്നു ഇയാളുടെ താമസം. കൃത്രിമമായി ഉണ്ടാക്കിയ നയതന്ത്ര ലൈസൻസ് പ്ലേറ്റുള്ള ഫെരാരിയിലായിരുന്നു യാത്ര. നിക്ഷേപകര്‍ക്കും സമ്മാനങ്ങൾ നൽകുന്നവർക്കുമായി ഇയാൾ രാജകീയ ദർബാറുകളും നടത്തിയിരുന്നു.

തന്നെ രാജകീയ പ്രോട്ടോകോള്‍ പ്രകാരം സ്വീകരിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. വാതിലിന് മുന്നിൽ സുൽത്താൻ എന്ന ബോർഡ് പതിപ്പിച്ചിരുന്നു തട്ടിപ്പ്. വിലകൂടിയ വസ്ത്രങ്ങളും യാത്രയ്ക്കായി സ്വകാര്യ ജെറ്റുകളുമുണ്ടായിരുന്നു. ഇങ്ങനെയാണ് ഇയാൾ ആളുകളെ പറ്റിച്ചിരുന്നത്. നിരവധി ആളുകളാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തിയിരുന്നത്.

2017ലാണ് ജിഗ്നാക് മിയാമിയിലെത്തിയത്. വർഷങ്ങൾക്കു മുമ്പ് തന്നെ ഇയാള്‍ ഖാലിദ് രാജകുമാരനായി തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് വിവരം. കൊളംബിയയിലാണ് ജിഗ്നാക് ജനിച്ചത്. ഏഴാം വയസിൽ മിഷിഗണിലെ കുടുംബം ഇയാളെ ദത്തെടുത്തു. പലതവണ തട്ടിപ്പ് കേസിൽ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഖാലിദ് രാജകുമാരനായി തട്ടിപ്പ് നടത്തിയിരുന്നത് അവസാനിപ്പിച്ചിരുന്നില്ല.

Loading...

പന്നിയിറച്ചിലെ വിഭവങ്ങൾ വളരെ സ്വാദോടെ ഇയാൾ ഭക്ഷിക്കുന്നത് ഒരു റിയൽ എസ്റ്റേറ്റുകാരൻ കണ്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നതെന്ന് മിയാമി ഹെരാൾഡ് റിപ്പോർട്ട് ചെയ്യുന്നു. 2017 നവംബറിലാണ് ഇയാൾ അറസ്റ്റിലായത്. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് ഇതെന്ന് ശിക്ഷ വിധിച്ച ജഡ്ജി വ്യക്തമാക്കി.
First published: June 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...