നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യക്കാരനായ ഡ്രൈവർക്ക് ഒരു വർഷം തടവ്

    ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യക്കാരനായ ഡ്രൈവർക്ക് ഒരു വർഷം തടവ്

    ജയിൽ വാസം പൂർത്തിയായതിനു ശേഷം പ്രതിയെ നാടു കടത്തമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      ദുബായ്: ഏഴു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇന്ത്യക്കാരനായ കുടുംബ ഡ്രൈവർക്ക് ഒരു വർഷത്തെ തടവുശിക്ഷ. ജയിൽ ശിക്ഷ പൂർത്തിയായതിനു ശേഷം നാടു കടത്താനും കോടതി ഉത്തരവിട്ടു. ഇതാദ്യമായാണ് ദുബായ് കോടതി ഒരു കുടുംബ ഡ്രൈവർക്ക് ശിക്ഷ നൽകുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി നോക്കുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്.

      ഈ വർഷം മെയിൽ ആയിരുന്നു സംഭവം. സിറിയൻ പെൺകുട്ടി വാഹനത്തിന്‍റെ മുൻപിലത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൂത്ത സഹോദരി പിന്നിലെ സീറ്റിലും ഉണ്ടായിരുന്നു. ആ സമയത്ത് പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ഡ്രൈവർ സ്പർശിക്കുകയായിരുന്നു.

      നാടൻ തോക്കുമായി വീട്ടിൽ കയറി വെടിയുതിർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

      ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയ പെൺകുട്ടി ഡ്രൈവറോട് കൈ എടുക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടി ഡ്രൈവറെ അടിക്കുകയും ചെയ്തു. എന്നാൽ, ഇയാൾ അട്ടഹസിക്കുകയും പെൺകുട്ടിയോട് തന്‍റെ മടിയിൽ ഇരുന്ന് കാർ ഡ്രൈവ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. കാറിന്‍റെ പിന്നിലിരുന്ന ഒമ്പതു വയസുകാരിയായ സഹോദരി ഇക്കാര്യം അൽ ബാർഷയിലെ വീട്ടിലെത്തിയപ്പോൾ അമ്മയെ ഇക്കാര്യങ്ങൾ അറിയിച്ചു.

      തുടർന്ന് മാതാപിതാക്കൾ ഡ്രൈവർക്കെതിരെ പൊലീസിനെ സമീപിക്കുകയായിരുന്നു. ജയിൽ വാസം പൂർത്തിയായതിനു ശേഷം പ്രതിയെ നാടു കടത്തമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

      First published: