നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • പതിനൊന്നുകാരനെ അടിച്ചു പരിക്കേൽപ്പിച്ച പിതാവിന് യുഎഇയിൽ 21000 രൂപ പിഴ

  പതിനൊന്നുകാരനെ അടിച്ചു പരിക്കേൽപ്പിച്ച പിതാവിന് യുഎഇയിൽ 21000 രൂപ പിഴ

  ഭർത്താവ് താനുമായി വേർപിരിഞ്ഞ ശേഷം പതിനൊന്നുകാരനായ മകനെ ക്രൂരമായി ഉപദ്രവിച്ചതായി യുവതി പരാതിയിൽ പറയുന്നു

  Child Abuse

  Child Abuse

  • Share this:
   ദുബായ്: പതിനൊന്നുകാരനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിതാവ് കുറ്റക്കാരനാണെന്ന് ഫുജൈറ അപ്പീല്‍ കോടതി വിധിച്ചു. കേസിൽ പ്രതി 21000 രൂപ (1100 ദിര്‍ഹം) പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു. കുട്ടിയുടെ പിതാവായ യുവാവുമായി പിരിഞ്ഞു കഴിയുന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. യു എ ഇ സൈന്യത്തില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ മാതാവ് പോലീസുകാരനായ മുന്‍ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

   ഭർത്താവ് താനുമായി വേർപിരിഞ്ഞ ശേഷം പതിനൊന്നുകാരനായ മകനെ ക്രൂരമായി ഉപദ്രവിച്ചതായി യുവതി പരാതിയിൽ പറയുന്നു. മകനെ കൈകൊണ്ട് മുഖത്തും പുറം ഭാഗത്തും കൈയിലും നിരവധി തവണ അടിക്കുകയും തൊഴിക്കുകയും ചെയ്തു. അടിയുടെ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. മുൻ ഭർത്താവ് മകനെ മര്‍ദ്ദിച്ചതിന് തെളിവായി രണ്ട് വീഡിയോ ക്ലിപ്പുകളും യുവതി കോടതി മുമ്പാകെ നൽകിയിരുന്നു. ഇപ്പോള്‍ മകനും പിതാവും തന്റെ കൂടെയല്ല താമസമെന്നും അവര്‍ അറിയിച്ചു.

   You May Also Like- ദുബായിൽ വീണ്ടും മലയാളിക്ക് ഏഴ് കോടി സമ്മാനം; ഭാഗ്യമെത്തിയത് 25 കുടുംബങ്ങളിലേക്ക്

   ഇതേത്തുടർന്ന് യുവതിയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ കോടതി പബ്ലിക് പ്രോസിക്യൂഷന് നിർദേശം നൽകി. പബ്ലിക് പ്രൊസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ യുവതി നൽകിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് വ്യക്തമാകുകയായിരുന്നു. പിതാവില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനത്തെ കുറിച്ച്‌ കുട്ടിയില്‍ നിന്നു പോലിസ് മൊഴിയെടുക്കുകയുണ്ടായി. കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ശരീരത്തിലേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള അടയാളങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ നിയോഗിച്ച മെഡിക്കൽ സംഘം കണ്ടെത്തിയിരുന്നു. അനുജത്തിയുമായുള്ള തര്‍ക്കത്തിന്റെ പേരിലാണ് പിതാവ് തന്നെ മർദ്ദിച്ചതെന്നായിരുന്നു കുട്ടി പോലിസിനോട് പറഞ്ഞത്.

   എന്നാൽ മകനെ ക്രൂരമായി മർദ്ദിച്ചിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. മകനോട് തനിക്ക് നല്ല സ്നേഹമാണെന്നും കുസൃതി കാട്ടുമ്പോൾ, ശാസിക്കുകയും ചെറിയ അടി നൽകുകയുമാണ് ചെയ്തത്. ഇത് അച്ചടക്കം പഠിപ്പിക്കുയെന്ന ഉദ്ദേശ്യത്തോടെ മാത്രമാണെന്നായിരുന്നു പിതാവിന്റെ വാദം. എന്നാൽ കോടതി ഇത് മുഖവിലയ്ക്ക് എടുക്കാൻ തയ്യാറായില്ല. മകനെ താന്‍ വലിയ തോതില്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം ശരിയല്ലെന്നും പിതാവ് പറഞ്ഞു.

   Also Read- ഫേസ്ബുക്കിൽ പോസ്റ്റിട്ടു; നടൻ വിജിലേഷിന് കൂട്ടായി സ്വാതി എത്തി, കല്യാണം ക്ഷണിച്ച് താരം

   ജ്യേഷ്ഠന്‍ തല്ലിയെന്ന് മകള്‍ ഫോണ്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് താന്‍ വീട്ടിലെത്തിയതെന്ന കോടതിയിലെ വാദത്തിനിടെ യുവതി പറഞ്ഞു. ആദ്യം കേസ് പരിഗണിച്ച ഫുജൈറ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇയാളെ ആറു മാസം തടവിനും 1200 ദിര്‍ഹം പിഴയ്ക്കുമായിരുന്നു ശിക്ഷിച്ചത്. എന്നാല്‍ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ച മേല്‍ക്കോടതി, പ്രതി കുറ്റക്കാരനാണെങ്കിലും തടവ് ശിക്ഷ ഒഴിവാക്കി. പിഴ 1100 ദിർഹം ആയി കുറയ്ക്കുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}