HOME » NEWS » Gulf »

പതിനാറുകാരിയെ 300ലേറെ തവണ ബലാത്സംഗം ചെയ്ത പിതാവിന് ഏഴരവർഷം കഠിന തടവ്

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവരം പുറത്തറിയാതിരിക്കാൻ പ്രതി ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: February 1, 2021, 6:26 PM IST
പതിനാറുകാരിയെ 300ലേറെ തവണ ബലാത്സംഗം ചെയ്ത പിതാവിന് ഏഴരവർഷം കഠിന തടവ്
representative image
  • Share this:
ദുബായ്: പതിനാറുകാരിയായ മകളെ മുന്നൂറിലേറെ തവണ ബലാത്സംഗം ചെയ്ത 44 കാരന് ഏഴരവർഷവും തടവും കഠിന ജോലികളും ശിക്ഷയായി കോടതി വിധിച്ചു. ജോർദാൻ ഗ്രാൻഡ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുഞ്ഞായിരുന്നപ്പോൾ മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചുവരികയായിരുന്നു. അമ്മ ഇല്ലാത്തത് പ്രതി അവസരമായി ഉപയോഗിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവരം പുറത്തറിയാതിരിക്കാൻ പ്രതി ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി.

Also Read- മൂന്നു ലക്ഷം രൂപയോളം പിഴ; കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരേ നടപടി കടുപ്പിച്ച് ഒമാൻ

ഇത്തരം ക്രൂരമായ പീഡന സംഭവങ്ങൾ ജോർദാനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായല്ല. നേരത്തെ 2018ൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യുകയും എയ്ഡ്സ് രോഗം പകർത്തുകയും ചെയ്ത 50കാരനെ വധശിക്ഷയ്ക്ക് വിധിച്ചത് കോടതി ശരിവെച്ചിരുന്നു. കോടതി വിധി പ്രഖ്യാപിച്ചപ്പോൾ നിർവികാരനായി കേട്ടുനിൽക്കുകയായിരുന്നു പ്രതിയെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മറ്റൊരു സംഭവം-

ഭർത്താവിന്‍റെ ആഡംബര കാർ മോഷ്ടിച്ച സംഭവം; ഭാര്യയെ കുവൈത്ത് കോടതി വെറുതെ വിട്ടു


ഭര്‍ത്താവിന്റെ ആഡംബര കാര്‍ മോഷ്ടിച്ചെന്ന കേസിൽ വിചാരണ നേരിട്ട ഭാര്യയെ കോടതി വെറുതെവിട്ടു. കുവൈത്തിലാണ് ഭാര്യ കാര്‍ മോഷ്ടിച്ചുവെന്നും വിശ്വാസവഞ്ചന കാണിച്ചെന്നും ആരോപിച്ചു ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാര്‍ മോഷ്ടിക്കുകയും തുടര്‍ന്ന് ആവശ്യപ്പെട്ടിട്ടും അത് തിരികെ നൽകിയില്ലെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ഭര്‍ത്താവ് ആരോപിച്ചിരുന്നു. തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കുറച്ചുനാളായി പ്രശ്നങ്ങളുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് ഭാര്യ കാർ വീട്ടിൽനിന്ന് കൊണ്ടുപോയതെന്നും ഭർത്താവ് പറയുന്നു.

Also Read- ഫേസ്ബുക്കിൽ കുറിപ്പിട്ട് പ്രവാസി യുവാവ് ജീവനൊടുക്കി

കേസ് വിചാരണ വേളയിൽ ഭർത്താവിന്‍റെ ആരോപണം യുവതി തള്ളിക്കളഞ്ഞു. കാര്‍ തിരികെ നല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത് തിരികെ കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഇതോടെയാണ് യുവതി കുറ്റക്കാരിയല്ലെന്ന് കോടതി വിധിച്ചത്. സംഭവത്തിൽ പ്രോസിക്യൂട്ടറുടെ റിപ്പോർട്ടും യുവതിക്ക് അനുകൂലമായിരുന്നു. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. കാർ തിരികെ വേണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.
Published by: Rajesh V
First published: February 1, 2021, 6:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories