HOME » NEWS » Gulf » FILIPINA MAID ARRESTED FOR THEFT IN DUBAI

മോഷ്ടിച്ച വസ്ത്രം ധരിച്ച് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ; ഉടമയുടെ പരാതിയിൽ ജോലിക്കാരി അറസ്റ്റിൽ

'ഹാൻഡ് ബാഗ്, ലിപ്സ്റ്റിക്, ചെരുപ്പുകൾ തുടങ്ങി മോഷ്ടിച്ച മറ്റ് പല വസ്തുക്കളും ഇവരുടെ മുറിയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതെല്ലാം കൂടി ഏകദേശം 500 ദിർഹത്തോളം വില വരും' സ്പോൺസർ പറയുന്നു

News18 Malayalam | news18-malayalam
Updated: February 16, 2021, 10:51 AM IST
മോഷ്ടിച്ച വസ്ത്രം ധരിച്ച് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ; ഉടമയുടെ പരാതിയിൽ ജോലിക്കാരി അറസ്റ്റിൽ
Arrest
  • Share this:
ദുബായ്: ജോലിക്ക് നിന്ന വീട്ടിലെ ഉടമസ്ഥയുടെ വസ്ത്രം മോഷ്ടിച്ച ജോലിക്കാരിക്ക് മൂന്ന് മാസം തടവ്. ഫിലിപ്പൈൻ സ്വദേശിയായ 27കാരിക്കാണ് ദുബായ് കോടതി തടവുശിക്ഷ വിധിച്ചത്. ഒപ്പം അഞ്ഞൂറ് ദിർഹം (പതിനായിരത്തോളം രൂപ) പിഴയും വിധിച്ചിട്ടുണ്ട്. ജയിൽ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ ശേഷം ഇവരെ നാടുകടത്തുമെന്നും അധികൃതർക്ക് അറിയിച്ചിട്ടുണ്ട്.

Also read-സ്വതന്ത്രയാകണം; വിവാഹമോചനം തേടി യുവതി; 'അനുസരണയുള്ള ഭാര്യ'യായി മടങ്ങിപ്പോകണമെന്ന് കോടതി

കോടതി രേഖകൾ പ്രകാരം യുവതിയുടെ സ്പോൺസറായ 26കാരനാണ് തന്‍റെ ജോലിക്കാരിയുടെ കള്ളത്തരങ്ങൾ കയ്യോടെ പൊക്കിയത്. ഇക്കഴിഞ്ഞ ഡിസംബറിൽ ഇൻസ്റ്റഗ്രാം നോക്കുന്നതിനിടെ അപ്രതീക്ഷിതമായി തന്‍റെ വീട്ടുജോലിക്കാരിയുടെ അക്കൗണ്ടും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ യുവതി തന്‍റെ ഭാര്യയുടെ വസ്ത്രം ധരിച്ചു നിൽക്കുന്നത് കണ്ട് അമ്പരന്നുവെന്നാണ് ഇയാൾ അറിയിച്ചത്.

Also Read-റൂംമേറ്റിന് വാട്സാപ് സന്ദേശം അയച്ചു; ദുബായിൽ ബ്രിട്ടീഷ് യുവതിക്ക് ജയിൽ ശിക്ഷയും 140,000 ഡോളർ പിഴയും

'ജോലിക്കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെയായിരുന്നു അത്. എന്‍റെ ഭാര്യയുടെത് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഒരു ഫോട്ടോ അവർ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം ഞാൻ ഭാര്യയോട് പറഞ്ഞു. അത് തന്‍റെ വസ്ത്രങ്ങളാണെന്ന് ഭാര്യയാണ് അപ്പോൾ സ്ഥിരീകരിച്ചത്. ഞങ്ങളുടെ വീടിനുള്ളിൽ നിന്നെടുത്ത ഫോട്ടോയാണിതെന്നും വ്യക്തമായി' സ്പോൺസർ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ ഇരുവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മുറിയിൽ ഒളിപ്പിച്ചിരുന്ന മോഷണ മുതൽ കണ്ടെടുത്തത്.



'ഹാൻഡ് ബാഗ്, ലിപ്സ്റ്റിക്, ചെരുപ്പുകൾ തുടങ്ങി മോഷ്ടിച്ച മറ്റ് പല വസ്തുക്കളും ഇവരുടെ മുറിയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതെല്ലാം കൂടി ഏകദേശം 500 ദിർഹത്തോളം വില വരും' സ്പോൺസർ പറയുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ഫോണും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയ കാര്യവും അത് മുറിയിൽ ഒളിപ്പിച്ചെന്നും ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.
Published by: Asha Sulfiker
First published: February 16, 2021, 10:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories