നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • UAE Golden Visa | യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ മനോജ് കെ ജയന്‍

  UAE Golden Visa | യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ മനോജ് കെ ജയന്‍

  മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു

  • Share this:
   ദുബായ്: ചലച്ചിത്ര നടന്‍ മനോജ് കെ ജയന്‍(Manoj K Jayan) യു എ ഇ ഗോള്‍ഡന്‍ വിസ(UAE golden visa)  സ്വീകരിച്ചു. ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഒരൂ കലാകാരന്‍ എന്ന നിലയില്‍ ആഭിമാന നിമിഷമാണെന്ന് മനോജ് കെ ജയന്‍ പറഞ്ഞു.

   മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, സംവിധായകന്‍ ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

   വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യു എ ഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

   World's Priciest City | ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ഇസ്രായേലിലെ ടെല്‍ അവീവ്; ഏറ്റവും ചെലവ് കുറവ് സിറിയയിൽ

   ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ടെൽ അവീവ്. ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു സർവേ പ്രകാരം, കുതിച്ചുയരുന്ന പണപ്പെരുപ്പം ആഗോളതലത്തിൽ ജീവിതച്ചെലവ് ഉയർത്തിയതിനാൽ ഇസ്രായേലിലെ ടെല്‍ അവീവ് ലോകത്തെ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.

   ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പ്രസിദ്ധീകരിച്ച ഈ റാങ്കിംഗില്‍ ഈ ഇസ്രായേല്‍ നഗരം മുൻവർഷങ്ങളെ അപേക്ഷിച്ച് ആദ്യമായി അഞ്ച് സ്ഥാനങ്ങള്‍ മറികടന്ന് കയറി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ലോകത്തിലെ 173 നഗരങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില യുഎസ് ഡോളറില്‍ താരതമ്യം ചെയ്താണ് ലോകമെമ്പാടുമുള്ള ജീവിതച്ചെലവ് സൂചിക തയ്യാറാക്കിയത്. ഡോളറിനെതിരെ ഇസ്രായേല്‍ ദേശീയ കറന്‍സിയായ ഷെക്കലിന്റെ മൂല്യം ഉയര്‍ന്നതും ഗതാഗതത്തിനും പലചരക്ക് സാധനങ്ങള്‍ക്കും വിലയിലുണ്ടായ വര്‍ധനവുമാണ് ടെല്‍ അവീവ് റാങ്കിംഗില്‍ ഒന്നാമതെത്താൻ കാരണം.

   ആദ്യ പത്തില്‍ ഇടം നേടിയ നഗരങ്ങളിൽ ഫ്രാന്‍സിലെ പാരീസും സിംഗപ്പൂരും സംയുക്തമായി രണ്ടാം സ്ഥാനത്തെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്, ഹോങ്കോംഗ് എന്നിവ തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചു. ന്യൂയോര്‍ക്ക് ആറാം സ്ഥാനത്തും ജനീവ ഏഴാം സ്ഥാനത്തും എത്തി. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാന നഗരിയായ കോപ്പന്‍ഹേഗന്‍ എട്ടാം സ്ഥാനത്തും ലോസ് ഏഞ്ചല്‍സ് ഒമ്പതാം സ്ഥാനത്തും ജപ്പാനിലെ ഒസാക്ക പത്താം സ്ഥാനത്തുമാണ് ഇടം നേടിയത്.

   കഴിഞ്ഞ വര്‍ഷം സര്‍വേ പ്രകാരം പാരീസ്, സൂറിച്ച്, ഹോങ്കോങ് എന്നിവ ഒന്നാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷത്തെ ഡാറ്റ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് ശേഖരിച്ചത്. ഈ വര്‍ഷം ചരക്കുകൂലികള്‍ക്കും ചരക്കുകള്‍ക്കും വില വര്‍ധിക്കുകയും, പ്രാദേശിക കറന്‍സികളുടെ ശരാശരി മൂല്യം 3.5 ശതമാനം ഉയര്‍ന്നതായും സര്‍വ്വേയില്‍ കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പ നിരക്കാണിത്.

   കൊറോണ വൈറസ് പകര്‍ച്ചവ്യാധിമൂലമുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ ''ചരക്കുകളുടെ വിതരണത്തെ തടസ്സപ്പെടുത്തി, ക്ഷാമത്തിനും ഉയര്‍ന്ന വിലയിലേക്കും നയിച്ചു'' ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള ജീവിതച്ചെലവ് (worldwide cost of living) മേധാവി ഉപാസന ദത്ത് പറഞ്ഞു. ''പെട്രോള്‍ വിലയിലെ വര്‍ദ്ധനവും ഈ വര്‍ഷത്തെ സൂചികയില്‍ പ്രകടമാണ്'' അവര്‍ പറഞ്ഞു. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപാസന ദത്ത് കൂട്ടിച്ചേര്‍ത്തു.

   യുഎസ് ഉപരോധം വില വര്‍ധിപ്പിക്കുകയും ക്ഷാമം ഉണ്ടാക്കുകയും ചെയ്തതിനാല്‍ ഇറാന്റെ തലസ്ഥാനം റാങ്കിംഗില്‍ 79-ല്‍ നിന്ന് 29-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരമായി ദമാസ്‌കസ് തിരഞ്ഞെടുക്കപ്പെട്ടു.
   Published by:Jayashankar AV
   First published: