നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 'യുഎഇ എന്റെ രണ്ടാം വീട്;' ഗോൾഡൻ വിസയുമായി സംവിധായകൻ ലാൽജോസ്

  'യുഎഇ എന്റെ രണ്ടാം വീട്;' ഗോൾഡൻ വിസയുമായി സംവിധായകൻ ലാൽജോസ്

  മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും യുഎഇ ഗോൾഡൻ വിസയ്ക്ക് അര്‍ഹരായ മറ്റുള്ളവര്‍.

  News18 Malayalam

  News18 Malayalam

  • Share this:
   അബുദാബി: യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്. യുഎഇ എക്കാലത്തും തനിക്ക് ഒരു രണ്ടാം വീട് പോലെയായിരുന്നെന്ന് ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം ലാല്‍ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "അന്‍പതിലേറെ രാജ്യങ്ങളില്‍ സഞ്ചരിച്ചതില്‍ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. ഒരു രാജ്യം നിങ്ങളെ വീണ്ടും കണക്കിലെടുക്കുന്നുവെങ്കില്‍ അത് ആ രാജ്യത്തിന്‍റെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് അവരുടെ ആതിഥേയത്വം കൊണ്ടാണ് അത്. അവിടുത്തെ സംവിധാനവും അധികൃതരും നിങ്ങളോടും നിങ്ങളുടെ പ്രിയപ്പെട്ടവരോടും ഇടപെടുന്നതിന്‍റെ രീതി കൊണ്ടാണ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷം. ഈ ഉദാരതയ്ക്ക് യു എ ഇ അധികൃതരോട് നന്ദി",- ലാല്‍ജോസ് കുറിച്ചു.

   Also Read- 'മേനോൻ പാട്ടു പറയുകയാണ് പതിവ്...'; മധുവുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് ബാലചന്ദ്ര മേനോൻ

   ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മ്യാവൂ'വിന്‍റെ പ്രധാന ലൊക്കേഷന്‍ ദുബൈ ആയിരുന്നു. സൗബിന്‍ ഷാഹിര്‍ നായകനും മംമ്ത മോഹന്‍ദാസ് നായികയുമാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്.

   Also Read- Sunny review | ഏകാന്തതയുടെ അവസ്ഥാന്തരങ്ങളിലൂടെ ഒരു കോവിഡ്കാല യാത്രയുമായി ജയസൂര്യയുടെ സണ്ണി

   അറബിക്കഥ, ഡയമണ്ട് നെക്ലെയ്‍സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്ലെയ്സ് എന്നീ സിനിമകളുടെ ഷൂട്ടിംഗും ദുബൈയില്‍ ആയിരുന്നു.

   Also Read- ഇത് മലയാളത്തിന്റെ കൂൾ ആൻഡ് ഗ്ലാമറസ് മമ്മി

   മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും യുഎഇ ഗോൾഡൻ വിസയ്ക്ക് അര്‍ഹരായ മറ്റുള്ളവര്‍. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
   Published by:Rajesh V
   First published:
   )}