HOME » NEWS » Gulf »

ഇതാണാ കോടീശ്വരൻ: അബുദാബി ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി

സഹപ്രവർത്തകരായ ഇരുപത്തിയൊന്നു പേരുമായി ചേർന്നെടുത്ത ടിക്കറ്റാണ് ശ്രീനുവിനെ കോടീശ്വരനാക്കിയത്.

News18 Malayalam | news18
Updated: November 5, 2019, 3:25 PM IST
ഇതാണാ കോടീശ്വരൻ: അബുദാബി ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി
Sreenu Sreedharan
  • News18
  • Last Updated: November 5, 2019, 3:25 PM IST
  • Share this:
ദുബായ്: അബുദാബിയിലെ ബിഗ് ടിക്കറ്റ് ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ മലയാളി യുവാവിനെ കണ്ടെത്തി. ഇന്ത്യക്കാരനായ ശ്രീനു ശ്രീധരൻ നായർ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപനം വന്നിരുന്നുവെങ്കിലും ഇയാളെ ബന്ധപ്പെടാനായില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു, ഒരു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ആ ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുന്നത്.

ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ടെക്നിക്കൽ വർക്കറായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി ശ്രീനു ശ്രീധരനാണ് ഒന്നാം സമ്മാനാര്‍‌ഹമായ ടിക്കറ്റിന്റെ ഒരുടമ. സഹപ്രവർത്തകരായ ഇരുപത്തിയൊന്നു പേരുമായി ചേർന്നെടുത്ത ടിക്കറ്റാണ് ശ്രീനുവിനെ കോടീശ്വരനാക്കിയത്. ടിക്കറ്റ് തുക വീതം വയ്ക്കുമ്പോൾ ശ്രീനുവിന് ലഭിക്കുക ഏകദേശം 1.42 കോടി രൂപ.

Also Read-അബുദാബി ബിഗ് ടിക്കറ്റ്: 29 കോടിയോളം നേടി മലയാളി; ആളെ കണ്ടെത്താനാകാതെ അധികൃതർ

സമ്മാനം കിട്ടിയതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നാണ് ഒരു ഗൾഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ശ്രീനു പറഞ്ഞത്. വാർത്ത ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ലെന്നും 28 കാരനായ ഈ യുവാവ് പറഞ്ഞു. ടിക്കറ്റെടുക്കുന്നതിനായി 25 ദിര്‍ഹം നല്‍കിയിട്ടുണ്ട്. അതിന് അനുസരിച്ചുള്ള തുക ലഭിക്കുമെന്നറിയാം അത് എത്രയാണെന്ന് അറിയില്ലെന്നും ശ്രീനു കൂട്ടിച്ചേർത്തു.

സമ്മാനത്തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.. അതിനുള്ള സമയം കിട്ടിയില്ല.. ആലപ്പുഴയിൽ വീട് പണി നടക്കുന്നുണ്ട്. പണമില്ലാത്തതിനാൽ നിർത്തി വച്ചിരിക്കുകയായിരുന്നു അത് പൂർത്തിയാക്കണം. കുറച്ച് നിക്ഷേപവും നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ശ്രീനു പറഞ്ഞു നിർത്തി.

First published: November 5, 2019, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories