നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Expats Return: പ്രവാസികളുമായി ആദ്യവിമാനം അബുദാബിയില്‍നിന്ന് പുറപ്പെട്ടു; രാത്രി 9.40ന് നെടുമ്പാശ്ശേരിയിലെത്തും

  Expats Return: പ്രവാസികളുമായി ആദ്യവിമാനം അബുദാബിയില്‍നിന്ന് പുറപ്പെട്ടു; രാത്രി 9.40ന് നെടുമ്പാശ്ശേരിയിലെത്തും

  രാത്രി 9.40ന് ആണ് നെടുമ്പാശ്ശേരിയില്‍ വിമാനം എത്തിച്ചേരുക. വിമാനമിറങ്ങുന്ന പ്രവാസികള്‍ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അബുദാബി: പ്രവാസികളുമായി ആദ്യവിമാനം അബുദാബിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേയ്ക്ക് പുറപ്പെട്ടു. ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ്‌ 177 പേരുമായി എയര്‍ ഇന്ത്യ വിമാനം യാത്ര പുറപ്പെട്ടത്. കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചില്ല.

   രാത്രി 9.40ന് ആണ് നെടുമ്പാശ്ശേരിയില്‍ വിമാനം എത്തിച്ചേരുക. വിമാനമിറങ്ങുന്ന പ്രവാസികള്‍ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഓരോ ജില്ലകളിലുള്ളവരെയും അതാത് ജില്ലകളിലെ ക്വറന്റീൻ കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി ബസിലാണ് അയയ്ക്കുക. 177 പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൃശ്ശൂര്‍ സ്വദേശികളാണ്.

   You may also like:IAS പരീക്ഷയേക്കാൾ കടുപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറെന്ന് ചേതൻ ഭഗത്; ചുട്ട മറുപടിയുമായി ഗോവൻ ബ്യൂറോക്രാറ്റ് [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]

   ദുബായില്‍നിന്ന് കരിപ്പൂരിലേയ്ക്കുള്ള വിമാനം 7.30ഓടെ പുറപ്പെട്ട് രാത്രി 10.40ന് എത്തിച്ചേരും. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വിവിധ ജില്ലകളില്‍ നിന്നുള്ള 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്.   Published by:Rajesh V
   First published: