HOME » NEWS » Gulf » FIRST AMBASSADOR OF UAE TO ISRAEL MOHAMMED MAHMOUD AL KHAJAH SWORN IN CV

യുഎഇ ഇസ്രായേൽ ബന്ധത്തിൽ മഹമൂദ് അൽ ഖാജ ചരിത്രത്തിൽ ഇടം പിടിക്കുന്നത് എങ്ങനെ?

അമേരിക്കയുടെ മാധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഇസ്രായേല്‍ - യു എ ഇ കരാറാണ്.

News18 Malayalam | news18-malayalam
Updated: February 17, 2021, 10:49 AM IST
യുഎഇ ഇസ്രായേൽ ബന്ധത്തിൽ മഹമൂദ് അൽ ഖാജ ചരിത്രത്തിൽ ഇടം പിടിക്കുന്നത് എങ്ങനെ?
Mohammed Mahmoud Al-Khaja/Twitter
  • Share this:
അബുദാബി: ചരിത്രം തിരുത്തിയെഴുതി  ഇസ്രയേലിലെ യുഎഇയുടെ ആദ്യ സ്ഥാനപതിയായി മുഹമ്മദ് മഹമൂദ് അൽ ഖാജ ചുമതലയേറ്റു. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. യുഎഇ വിദേശകാര്യമന്ത്രാലയത്തിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ നിന്നാണ് അൽ ഖാജ സ്ഥാനപതിയായി നിയമിതനാകുന്നത്.

2020 ന് സെപ്റ്റംബർ 15 ന് ഇരുരാജ്യങ്ങളും തമ്മിൽ യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ചരിത്രത്തിലാദ്യമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇസ്രായേലുമായി യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ചരിത്ര കരാറിൽ ഒപ്പുവച്ചത്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്തിരുന്നു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതാദ്യമായാണ് ഇസ്രായേലുമായി കൈകോര്‍ക്കുന്നത്.അതിനു മുമ്പ് ഈജിപ്തും ജോര്‍ദ്ദാനും മാത്രമായിരുന്നു ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാജ്യങ്ങള്‍.

You may also like:ജോലിക്ക് വ്യാജസർട്ടിഫിക്കറ്റ്; രണ്ടു കോടി രൂപയോളം പിഴ; കർശന നടപടിയുമായി യു.എ.ഇ സർക്കാർ

ഇസ്രയേൽ ജനുവരിയിൽ അബുദാബിയിൽ സ്ഥാനപതി കാര്യാലയം തുറന്നിരുന്നു. അന്നു തന്നെ ഇസ്രായേലിൽ സ്ഥാനപതി കാര്യാലയം തുറക്കാൻ യു എ ഇ തീരുമാനിച്ചിരുന്നു. ടെൽ അവീവിലാണ് യുഎഇയുടെ സ്ഥാനപതി കാര്യാലയം. ഇസ്രയേലുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സമാധാനം, സഹവർത്തിത്വം, സഹിഷ്ണുത എന്നിവ നിലനിർത്തുന്നതിനും പ്രവർത്തിക്കാനാകട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ആശംസാ സന്ദേശത്തിൽ പറഞ്ഞു.

You may also like:പ്രവാസി വ്യവസായി ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ സ്വത്തുവകകളും കണ്ടുകെട്ടാന്‍ യുകെ കോടതിയുടെ ഉത്തരവ്

അമേരിക്കയുടെ മാധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഇസ്രായേല്‍ - യു എ ഇ കരാറാണ്. പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ നിര്‍ണായകമായ മാറ്റമുണ്ടാക്കിയത് പതിറ്റാണ്ടുകളായുള്ള ശത്രുത മാറ്റിവെച്ച് ഇസ്രയേല്‍ - അറബ് രാജ്യങ്ങളുമായി യോജിക്കുന്നതിന്റെ പുതിയ തുടക്കമായിരുന്നു ഈ കരാര്‍.

ഇസ്രയേലിന്റെ രൂപികരണം മുതല്‍ ആ രാജ്യവും അറബ് രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. പലസ്തിനെ അനുകൂലിക്കുന്ന നയമാണ് എല്ലാ അറബ് രാജ്യങ്ങളും സ്വീകരിച്ചത്. നേരത്തെ ഈജിപ്തും ജോര്‍ദ്ദാനുമാണ് ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങള്‍. എന്നാല്‍ ഗള്‍ഫ് മേഖലയില്‍നിന്ന് ഇസ്രേയലുമായി സാധരണ ബന്ധത്തിലേര്‍പ്പെടുന്ന ആദ്യ രാജ്യമാണ് യു എ ഇ.

കരാർ വഞ്ചനയെന്ന് ആയിരുന്നു പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസിന്റെ വക്താവിന്റെ പ്രതികരണം. പലസ്തീന്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ യു എ ഇയില്‍നിന്ന് തിരിച്ചുവിളിച്ചു. സ്വതന്ത്ര്യ രാജ്യമായി നിലനില്‍ക്കാനുള്ള തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് പലസ്തീന്റെ നിലപാട്.

English Summary:  Mohammed Mahmoud Al Khajah was sworn in as the  first Ambassador of UAE to Israel before Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai
Published by: Chandrakanth viswanath
First published: February 17, 2021, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories